ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. കത്വയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഉദ്ദംപൂർ മേഖലയിലെ കത്വ-ബസന്ത്ഘട്ട് അതിർത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന നടത്തിയ പരിശോധന ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.
1 പാര, 22 ഗർവാൾ റൈഫിൾസ്, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്. മേഖലയിൽ പരിശോധന തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
ജമ്മു കശ്മീരിൽ ആദ്യഘട്ട വോട്ടെടുപ്പ് ഈ മാസം 18ന് തുടങ്ങാനിരിക്കെയാണ് സൈന്യത്തിന്റെ നീക്കം. നേരത്തെ കശ്മീരിലെ അഖ്നൂർ സെക്ടറിൽ ഭീകരരുടെ വെടിയേറ്റ് ബി.എസ്.എഫ് ജവാന് പരിക്കേറ്റിരുന്നു. പിന്നീട് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിൽ ഏറ്റുമുട്ടലിൽ കലാശിക്കുകയും ഭീകരരെ സൈന്യം വധിക്കുകയുമായിരുന്നു.
പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കശ്മീരിലെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. 2019ൽ 370-ാം അനുച്ഛേദം റദ്ദാക്കിയ ശേഷം കേന്ദ്രഭരണ പ്രദേശമായ കശ്മീരിൽ ആദ്യമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഒക്ടോബർ എട്ടിനാണ്.
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ഉദ്ദംപൂരില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. നാല് ജയ്ഷെ ഭീകരരെ സേന വളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഇന്ന് രാവിലെ അതിർത്തിയിൽ പാകിസ്ഥാന്റെ പ്രകോപനം ഉണ്ടായിരുന്നു. അഖ്നൂർ സെക്ടറിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവെയ്പ്പിൽ ഒരു ബിഎസ് എഫ് ജവാന് പരിക്കേറ്റു. തുടർന്ന് ശക്തമായി തിരിച്ചടിച്ചെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചിരുന്നു.