ഭക്ഷണത്തോടൊപ്പം അച്ചാറിൻ്റെ ഒരു സ്പർശം നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ തയ്യാറാക്കാം ഗ്രീൻ ആപ്പിൾ അച്ചാർ.
ആവശ്യമുള്ള സാധനങ്ങൾ
- ഗ്രീൻ ആപ്പിൾ -400 ഗ്രാം
- എണ്ണ- ½ കപ്പ്
- കടുക് – ½ ചെറിയ സ്പൂൺ
- ഉലുവ – ½ ചെറിയ സ്പൂൺ
- പച്ചമുളക് -2 എണ്ണം
- ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – 1 സ്പൂൺ
- കറിവേപ്പില – 2 തണ്ട്
- മുളകുപൊടി – 3 സ്പൂൺ
- മഞ്ഞൾപൊടി – ¼ ചെറിയ സ്പൂൺ
- കായപ്പൊടി – ½ ചെറിയ സ്പൂൺ
- കറുകപ്പട്ടപ്പൊടി – 1 ചെറിയ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വിനിഗർ – 6 വലിയ സ്പൂൺ
തയ്യാറാക്കുന്ന വിധം
അത്യാവശ്യം പുളിയുള്ള ഗ്രീൻ ആപ്പിൾ ചെറിയ കഷ്ണങ്ങളാക്കി മാറ്റി വെയ്ക്കുക. പാൻ ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഉലുവ മൂപ്പിച്ചെടുക്കുക. ശേഷം ഇതിലേക്ക് ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും അൽപ്പം കറിവേപ്പിലയും ചേർത്ത് 2 മിനിറ്റ് നേരം തുടർച്ചയായി ഇളക്കുക. തീ കുറച്ച്, മഞ്ഞൾപൊടി, മുളക്പൊടി, കായപ്പൊടി എന്നിവ ചേർത്തിളക്കുക. ശേഷം മുറിച്ച് മാറ്റിവെച്ച ആപ്പിളും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് വിനിഗർ ചേർത്ത് വാങ്ങുക. ആപ്പിൾ അച്ചാർ തയ്യാർ.
STORY HIGHLIGHT : green apple pickle