ഉച്ചയൂണിനൊപ്പമോ സദ്യക്കൊപ്പമോ വിളമ്പാൻപറ്റുന്ന പുളിയിഞ്ചി, ഇഞ്ചിക്കറി എന്നെല്ലാം അറിയപ്പെടുന്ന ഇഞ്ചിപ്പുളി തയാറാക്കാം.
ആവശ്യമുള്ള സാധനങ്ങൾ
- ഇഞ്ചി – 1½ കപ്പ്
- പുളി – 50 ഗ്രാം
- എണ്ണ – 4 വലിയ സ്പൂൺ
- ചെറിയ ഉള്ളി – 10 എണ്ണം
- പച്ചമുളക് – 2 എണ്ണം
- കറിവേപ്പില – 2 തണ്ട്
- ഉപ്പ് – ആവശ്യത്തിന്
- മുളക്പൊടി – ½ വലിയ സ്പൂൺ
- മഞ്ഞൾപൊടി – ½ ചെറിയ സ്പൂൺ
- കായപ്പൊടി – ¼ ചെറിയ സ്പൂൺ
- ശർക്കര – 60 ഗ്രാം
തയ്യാറാക്കുന്ന വിധം
ഇഞ്ചി ചെറുതായി അരിഞ്ഞ് മാറ്റി വെയ്ക്കുക. ഒരു വലിയ ചെറുനാരങ്ങയുടെ വലുപ്പത്തിൽ എടുത്ത പുളി, 2 കപ്പ് ചൂടുവെള്ളത്തിലേക്ക് മാറ്റി നന്നായി ലയിപ്പിച്ച് അരിച്ചെടുത്ത് മാറ്റുക. പാൻ ചൂടാക്കി എണ്ണ ഒഴിക്കുക. എണ്ണചൂടായി വരുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞ് വെച്ച ഇഞ്ചി, ചെറിയഉള്ളി, പച്ചമുളക്, കറിവേപ്പില, അൽപ്പം ഉപ്പും ചേർത്ത് നന്നായി ഇളക്കുക. തീ കുറച്ച്, മുളക്പൊടി, മഞ്ഞൾപൊടി, കായപ്പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച പുളിവെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിച്ച് കുറുക്കിയെടുക്കുക. ഇതിലേക്ക് ശർക്കര ചേർത്ത് കുറുക്കി മാറ്റുക. ഇഞ്ചിപ്പുളി തയ്യാറാക്കി 5 മണിക്കൂർ ശേഷം മാത്രമേ സെർവ് ചെയ്യാവു.
STORY HIGHLIGHT: kerala style Puli Inji