റിയാദിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പേ പാർക്കിംഗ് പദ്ധതിയുടെ ഭാഗമായി കൂടുതൽ പേയ്മന്റ് മെഷീനുകൾ സ്ഥാപിച്ചു. സൗരോർജത്തിൽ പ്രവർത്തിക്കുന്ന അറുപതിലേറെ മെഷീനുകളാണ് വിവിധ ഇടങ്ങളിലായി സ്ഥാപിച്ചത്. നഗരത്തിൽ കഴിഞ്ഞ ദിവസം മുതൽ പേ പാർക്കിംഗിന് തുടക്കം കുറിച്ചിരുന്നു. 180ലേറെ സൈൻ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
രണ്ടായിരത്തിലേറെ പാർക്കിംഗുകളാണ് ആദ്യ ഘട്ടത്തിൽ പേ സംവിംധാനത്തിലേക്ക് മാറ്റിയത്. എന്നാൽ ജനവാസ മേഖലയിൽ സ്ഥിര താമസക്കാർക്കായി പ്രത്യേക പാർക്കിംഗുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനായ 17000ത്തിലേറെ സൗജന്യ പാർക്കിംഗുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ പുറമേ നിന്നുള്ളവർ പാർക്ക് ചെയ്യാതിരിക്കാൻ പ്രത്യേക ലൈസൻസുകൾ അനുവദിക്കും. റിയാദ് പാർക്കിംഗ് ആപ്പ് വഴിയാണ് വാഹന ഉടമകൾക്ക് അനുമതി ലഭിക്കുക.
പരിക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ പാർക്കിംഗ് സൗജന്യമാണ് അടുത്ത മാസം മുതൽക്കാണ് പണം ഈടാക്കി തുടങ്ങുക. പബ്ലിക് പാർക്കിംഗുകൾ വ്യവസ്ഥാപിതമാക്കുക. ക്രമരഹിതവും തെറ്റായതുമായ പാർക്കിംഗുകൾ തടയുക, നഗരത്തിലെ ജീവിത നിലവാരം ഉയർത്തുക, തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് പദ്ധതി നടപ്പിലാക്കുന്നത്.