വൈദ്യുതി നിരക്ക് പരിഷക്കരിക്കുന്നതിനു മുമ്പ് പൊതുജനാഭിപ്രായം അറിയാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ നടത്തിയ തെളിവെടുപ്പില്‍ ഉപഭോക്താക്കള്‍ കാണിച്ച് രോഷം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഭാരിച്ച ശമ്പളവും വാങ്ങി, ഉപഭോക്താക്കളുടെ മേല്‍ ഭാരിച്ച ബില്ലും കെട്ടിവെയ്ക്കുന്ന നിലപാട് KSEB മാറ്റിയില്ലെങ്കില്‍ ജനങ്ങള്‍ പ്രതിഷേധിക്കുമെന്നതിന്റെ സൂചനയായിരുന്നു റെഗുലേറ്ററി കമ്മിഷന്റെ അവസാനത്തെ തെളിവെടുപ്പില്‍ ഉണ്ടായത്. ചെലവു ചുരുക്കി വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗങ്ങളാണ് KSEB ചെയ്യേണ്ടത്. അല്ലാതെ, ഉപഭോക്താക്കളെ പിഴിയുകയല്ല. മറ്റു ജില്ലകളിലെല്ലാം റെഗുലേറ്ററി കമ്മിഷന്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ലഭിച്ച പരാതികള്‍, നിര്‍ദ്ദേശങ്ങള്‍, തിരുത്തലുകളെല്ലാം KSEB നടത്താനും കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജനങ്ങളുടെ നിര്‍ദ്ദേശങ്ങളില്‍ എടുത്ത നടപടികള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പൊതു തെളിവെടുപ്പ് അവസാനിച്ചെങ്കിലും KSEBയുടെ ബില്ലിനെതിരെയുള്ള പരാതികള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നതാണ് വസ്തുത. റെഗുലേറ്ററി കമ്മിഷന്‍ പാലക്കാട് നടത്തിയ തെളിവെടുപ്പില്‍ പങ്കെടുത്ത ഒരു ഉപഭോക്താവ് വീണ്ടും പരാതികളും നിര്‍ദ്ദേശങ്ങളും മുന്നോട്ടു വെച്ചിരിക്കുകയാണ്. അത് നിവേദനമായി റെഗുലേറ്ററി കമ്മിനു സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
ബഹുമാനപെട്ട കേരളസ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍(KSERC) മുന്‍പാകെ സമര്‍പ്പിക്കുന്ന നിവേദനം. പാലക്കാടുള്ള സിറ്റിങ്ങില്‍ ഞാന്‍ പങ്കെടുത്തിരുന്നു സംസാരിക്കുകയും ചെയ്തിരുന്നു. അതില്‍ പറഞ്ഞ കാര്യങ്ങളും ഉള്‍പ്പെടുത്താം എന്ന് കരുതുന്ന ചില കാര്യങ്ങള്‍ കൂടി താഴെ പറയുന്നു. താരിഫ് വര്‍ധന നിര്‍ദ്ദേശങ്ങളെ കര്‍ക്കശമായി എതിര്‍ക്കുന്നു.
1) Need Audit Report for better understanding of financials
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ഇപ്പോഴും വെബ്‌സൈറ്റില്‍ ലഭ്യമല്ല. അതുകൊണ്ടു തന്നെ വരവ് ചെലവിനെ അടിസ്ഥാനപ്പെടുത്തി
പുതിയ താരിഫ് നിശ്ചയിക്കുന്ന ഒരു വിഷയത്തെക്കുറിച്ച് ചര്‍ച്ച തന്നെ നടത്താന്‍ ബുദ്ധിമുട്ടാണ്. താരിഫ് പെറ്റീഷനില്‍ സമര്‍പ്പിച്ചിരിക്കുന്ന കണക്കുകളില്‍ ഒരുപാട് പൊരുത്തക്കേടുകള്‍ ഉണ്ട് എന്ന് ഇതിന് മുന്നേ/gള്ള പല സിറ്റിങുകളിലും പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതുകൊണ്ട് അതിലേക്ക് വിശദമായി കടക്കുന്നില്ല. എങ്കിലും ലഭ്യമായ കണക്കുകള്‍ വച്ച് മുന്‍പോട്ട് പോകാം.
2) Distribution handicaption is the real issue
ഇവിടെ വൈദ്യുതി ന്യായമായ വിലയ്ക്ക് കിട്ടാത്തത് കൊണ്ടല്ല, വിതരണ ശൃംഖലയുടെ അപര്യാപ്തത മൂലം വിതരണം ചെയ്യാന്‍ പറ്റാത്തതാണ്.
അക്കാര്യം മറച്ചു വയ്ക്കാനാണ്, സോളാര്‍ പ്രൊസീമേഴ്‌സിനെയും EV ഉപയോക്താക്കളെയും, എസി ഉപയോഗിക്കുന്നവരെയും
ഒക്കെ കുറ്റംപറഞ്ഞു തടിതപ്പാന്‍ ശ്രമിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നതിലും വികസിപ്പിക്കുന്നതിലും പരാജയപ്പെട്ടു.
അടുത്ത ഏതാനും ചില വര്‍ഷങ്ങളിലേക്കുള്ള പവര്‍ ഡിമാന്‍ഡ് വളര്‍ച്ച എത്രയാണെന്ന് പോലും കൃത്യമായി മനസ്സിലാക്കിയിട്ടില്ല,
വൈദ്യുതി (ന്യായമായ വിലയ്ക്ക്) ലഭിക്കാത്തതല്ല വിതരണം ചെയ്യാന്‍ കഴിയാത്തതാണ് യഥാര്‍ത്ഥ പ്രശ്‌നം. നിലവില്‍ peak hoursല്‍ ഉള്ള വോള്‍ട്ടേജ് നോക്കിയാല്‍ അക്കാര്യം വളരെ വ്യക്തമായി മനസ്സിലാക്കാം. വളരെ കുറഞ്ഞ വോള്‍ട്ടേജിലാണ് ആ സമയത്ത് വൈദ്യുതി വിതരണം ചെയ്യപ്പെടുന്നത്.
മിക്ക ഉപകരണങ്ങളും കുറഞ്ഞ വോള്‍ട്ടേജിലും പ്രവര്‍ത്തിക്കാന്‍ വേണ്ടി ഡിസൈന്‍ ചെയ്തിരിക്കുന്നത് കൊണ്ട് പഴയതുപോലെ ആളുകള്‍ അത് അറിയുന്നില്ല എന്ന് മാത്രം.
3) Suggestions for improving revenew And Improving Infra
ഇത്തരം നിര്‍ദ്ദേശങ്ങളും പരാതികളും റെഗുലേറ്ററി കമ്മിഷന്‍ പരിഗണിക്കുമെന്നു തന്നെയാണ് വിശ്വാസം. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് കേരളത്തിലെ ആദ്യ വനിതാ ജയില്‍ ഡി.ജി.പി ആയിരുന്ന ആര്‍. ശ്രീലേഖ KSEBക്കെതിരേ രംഗത്തു വന്നിരുന്നു. അന്ന്, ശ്രീലേഖയ്ക്കു തെറ്റുപറ്റിയതാണെന്ന് സമര്‍ദ്ധിക്കാനാണ് KSEB ശ്രമിച്ചത്. എന്നാല്‍, അത്തരം വാദങ്ങള്‍ നിരവധി ഉപഭോക്താക്കളിലേക്ക് KSEB പ്രസരിപ്പിക്കുന്നുണ്ട്. പക്ഷെ, അതൊന്നും ഫലംകണ്ടില്ലെന്നതാണ് വസ്തുത. ദിനംപ്രതി KSEBയുടെ കറണ്ടു ബില്ലിനെതിരേ നിരവധി ഉപഭോക്താക്കള്‍ രംഗത്തെത്തിത്തുടങ്ങി. ഇതിനിടയിലാണ് റെഗുലേറ്രറി കമ്മിഷന്റെ സിറ്റിംഗ് നടന്നത്. ഉപഭോക്താക്കള്‍ക്ക് കിട്ടിയ അവസരം കൃത്യമായി മുതലാക്കി KSEB അദികൃതരെ പൊരിച്ചെടുക്കുകയും ചെയ്തു.
CONTENT HIGHLIGHTS; Consumers roast KSEB: Complaints flow not stopping despite Regulatory Commission hearing