ബെംഗളൂരു: പുതിയതായി വാങ്ങിയ ഇ-സ്കൂട്ടറിന് തകരാർ ഉണ്ടായതോടെ സേവനം തൃപ്തികരമല്ലെന്ന് ആരോപിച്ച് ഒല ഇലക്ട്രിക് ഷോറൂമിന് തീയിട്ട് യുവാവ്. കർണാടകയിലെ ല ഷോറൂമിലാണ് സംഭവം. മുഹമ്മദ് നദീം (26) എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ കലബുർഗിയിലാണ് സംഭവം.
മെക്കാനിക്കായ നദീം 1.4 ലക്ഷം രൂപയ്ക്ക് കഴിഞ്ഞ മാസമാണ് സ്കൂട്ടർ വാങ്ങിയത്. രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും വാഹനത്തിൻ്റെ ബാറ്ററിയിലും ശബ്ദത്തിലും പ്രശ്നങ്ങളുണ്ടായതായി കണ്ടെത്തി. ഇത് പരിഹരിക്കണമെന്ന് നദീം ഷോറൂമിലെത്തി ആവശ്യപ്പെട്ടുവെങ്കിലും ഷോറൂം അധികൃതർ ഇതിൽ നടപടി കൈക്കൊണ്ടില്ല. പല തവണ ഷോറൂമിലെത്തി പരാതി നൽകിയിട്ടും ഫലമുണ്ടായില്ല.
തുടർന്ന് ഇന്നലെ ഷോറൂമിലെത്തിയ നദീം കസ്റ്റമർ സർട്ട് എക്സിക്യൂട്ടീവുമായി വാക്കേറ്റം ഉണ്ടായി. പിന്നാലെയാണ് കയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് ഷോറൂം കത്തിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ലക്ഷങ്ങളുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. ഷോറൂമിലുണ്ടായിരുന്ന ആറ് വാഹനങ്ങളും കമ്പ്യൂട്ടറുകളും കത്തിനശിച്ചു.
content highlight: set-fire-on-ola-showroom