കുമയൂണിലെ ജാഗേശ്വരക്ഷേത്രത്തിനടുത്തുളള , ആർക്കിയോളജി മ്യൂസിയത്തിലേ കാഴ്ചകൾ നിരവധിയാണ്. മൊബൈൽ ഫോണും, ക്യാമറയും , ബാഗും ചെരുപ്പും, കൗണ്ടറിൽ ഏല്പിച്ച് വേണം മ്യൂസിയത്തിനകത്തേക്ക് കയറാൻ. മൂന്നോ നാലോ മുറികളുള്ള ചെറിയൊരു കെട്ടിടമാണ് മ്യൂസിയം. ജാഗേശ്വറിലെയും, പരിസര പ്രദേശങ്ങളിലെ യും , ചരിത്ര- സാംസ്കാരി ക പ്രാധാന്യമുള്ളവയും, അമൂല്യമായതുമായ ശില്പങ്ങളും, വിഗ്രഹങ്ങളും പേരും, കാലഗണനയും രേഖപ്പെടുത്തി ഭംഗിയായി പ്രദർശിപ്പിച്ചിട്ടുണ്ട്. സെൻട്രൽ ഹാളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ വെങ്കലത്തിൽ തീർത്ത ‘പോണ രാജ ‘ എന്ന 5 അടി ഉയരമുള്ള ശില്പമാണ് കാണാൻ കഴിയുന്നത്. വളരെ പ്രശസ്തവും, വിലമതി ക്കാനാകാത്തതുമായ ഈ ശില്പം, ദണ്ഡേശ്വർ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരുന്നതാണ്. ഒരിക്കൽ മോഷണം പോയതും, വർഷങ്ങൾക്ക് ശേഷം കണ്ടുകിട്ടിയതുമാണ്.
ഗണപതിയുടെ വിവിധ ഭാവങ്ങളിലുള്ള നിരവധി ശില്പങ്ങളും സെൻട്രൽ ഹാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഒന്നാമത്തെ ഗാലറിയിൽ, നന്ദിയുടെ ഉമ – മഹേശ്വരൻമാർ, നവഗ്രഹങ്ങൾ, സൂര്യൻ, നവദുർഗ്ഗമാർ എന്നിവരുടെ ശില്പങ്ങളും കാണാം. രണ്ടാമത്തെ ഗാലറിയിൽ , കാളകൂടവിഷം പാനം ചെയ്യുന്ന പരമശിവൻ , പാർവ്വതി, ചാമുണ്ഡി ദേവി, കാളി മാത തുടങ്ങിയ ശില്പങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. 150 ൽപ്പരം വിവിധ അമൂല്യങ്ങളായ ശില്പങ്ങൾ മ്യൂസിയത്തിൽ പ്രദർശിപ്പി ച്ചിട്ടുണ്ടെന്നാണ് ഗൈഡ് പറഞ്ഞത്. ഒട്ടനവധി ശില്പങ്ങൾ നഷ്ടപ്പെട്ട് പോയെങ്കിലും, ജാഗേശ്വർ ക്ഷേത്രങ്ങ ളിലെ ശില്പങ്ങളും, വിഗ്രഹ ങ്ങളുമാണ് ഇക്കൂട്ടത്തിൽ കൂടുതലും. വിലമതിക്കാനാകാത്ത അമൂല്യ വസ്തുകൾ ആണ് ഇവ. സുരക്ഷിതത്വം മുൻ നിർത്തി മൂസിയത്തിനകത്ത് ഫോട്ടോ എടുക്കുന്നത് നിരോധിച്ചിട്ടുണ്ട്.
ഇവിടെനിന്ന് ഇറങ്ങിയാൽ കാണാനുള്ള കാഴ്ച ദണ്ഡേശ്വറിൽ ആണ്.
ദണ്ഡേശ്വർ ക്ഷേത്രത്തിൽ കാണാൻ കാഴ്ചകൾ ഏറെ ആണ്. കുറ്റൻ ദേവദാരു മരങ്ങളുടെ ഇടയിലൂടെ ക്ഷേത്രത്തിലേക്ക് നടക്കുന്നത് ഒരു പ്രത്യേക അനുഭവമാണ് .
ജഡഗംഗയുടെ ഇരുവശവുമായാണ് ക്ഷേത്രങ്ങൾ. പശ്ചാത്തലത്തിൽ ദേവദാരു മരങ്ങളുടെ കാടാണ്.14 ക്ഷേത്രങ്ങളുടെ സമുച്ഛയമാണ് .
7-ാം നൂറ്റാണ്ടു മുതൽ 10-ാം നൂറ്റാണ്ടു വരെയാണ് ക്ഷേത്രങ്ങളുടെ നിർമ്മാണ കാലഘട്ടം. ജഡഗംഗക്ക് കുറുകെ യുള്ള പാലം കടന്നു ചെല്ലുന്നത്, അൽമോറ യിലെ തന്നെ ഏറ്റവും ഉയരമുള്ള ക്ഷേത്രമായ, ദണ്ഡേശ്വർ മഹാദേവൻ്റ സന്നിധിയിലേക്കാണ്. പോർട്ടിക്കോയും ചെറിയ ഇടനാഴിയും കടന്ന് ചെന്നാൽ ഗർഭഗൃഹത്തിൽ , സ്വയം ഭൂലിംഗമായി വ്യാപിച്ച് കിടക്കുന്ന ദണ്ഡേശ്വറിലെ മഹാദേവനെ കാണാം. കേദാർനാഥിലും ബുദ്ധകേദാറിലുമാണ് ഇത് പോലുള്ള സ്വയംഭൂലിംഗം കണ്ടിട്ടുള്ളത്. ഭൈരവൻ, ചാമുണ്ഡി, മാ കാളി തുടങ്ങിയവരുടെ സന്നിധികളുമുണ്ട്. ക്ഷേത്രങ്ങൾ ഇപ്പോൾ ആർക്കിയോളജി വകുപ്പിൻ്റെ നിയന്ത്രണത്തിലാണ്.
Story Highlights ; kumone travel