Celebrities

‘ആറുവര്‍ഷമായി ഞാന്‍ ഇവളെ പൊന്നുപോലെയാണ് നോക്കുന്നത്’:ഇവളുടെ മുഖവും എന്റെ മുടിയുമുള്ള കുട്ടികള്‍ വേണമെന്നാണ് ആഗ്രഹമെന്ന് ഋഷി

എല്ലാം അടിപൊളിയാണ്

ഉപ്പും മുളകും ടെലിവിഷന്‍ താരവും ബിഗ് ബോസ് സീസണ്‍ 6 ലെ മത്സരാര്‍ത്ഥിയുമായിരുന്ന ഋഷി കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്. ഡോക്ടറും സീരിയല്‍ താരവുമായ ഐശ്വര്യ ഉണ്ണിയെയാണ് ഋഷി ജീവിതപങ്കാളിയാക്കിയത്. ആറു വര്‍ഷത്തെ പ്രണയത്തിന് ശേഷം അടുത്തിടെയാണ് ഋഷി ഐശ്വര്യയെ പ്രൊപ്പോസ് ചെയ്തത്. കാമുകിയ്ക്ക് സിനിമകളിലേതിനെ വെല്ലുന്ന പ്രൊപ്പോസലായിരുന്നു ഋഷി സമ്മാനിച്ചത്. സ്വന്തം യൂട്യൂബ് ചാനലിലൂടെ റിഷി തന്നെയാണ് പ്രണയത്തെപ്പറ്റിയുളള കാര്യങ്ങള്‍ അറിയിച്ചത്. ഇപ്പോളിതാ വിവാഹ ശേഷമുളള ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഋഷി.

ആറുവര്‍ഷമായി ഞാന്‍ ഇവളെ പൊന്നുപോലെയാണ് നോക്കുന്നത്. എനിക്കങ്ങനെ കെട്ടണം എന്ന് ഒരാവശ്യവുമില്ല. ഉറപ്പായിട്ടും അതൊരു ചടങ്ങ് തന്നെയാണ്. പക്ഷെ അതുണ്ടെങ്കിലേ നമ്മള്‍ അവരെ ട്രീറ്റ് ചെയ്യൂ എന്നൊന്നുമില്ല. കെട്ടിക്കഴിഞ്ഞാലും അവളെ പഴയതുപോലെ തന്നെയാണ് ഞാന്‍ നോക്കുന്നത്. നല്ല സുഹൃത്തുക്കളായിട്ട് എനിക്ക് പോകണമെന്നുണ്ട്. പിന്നെ ഉത്തരവാദിത്വം എന്ന് പറയുമ്പോള്‍ പുള്ളാരൊക്കെ ആകുമല്ലോ.. ഭാവിയില്‍. അപ്പോഴാണ് ഉത്തരവാദിത്വം വരുന്നത്. വേറെ ഒന്നുമില്ല, എല്ലാം അടിപൊളിയാണ്. ഞങ്ങള്‍ എപ്പോഴും കംഫര്‍ട്ടാണ്. ഇവളുടെ മുഖവും എന്റെ മുടിയുമുള്ള കുറെ കുട്ടികള്‍ വേണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.’ ഋഷി പറഞ്ഞു.

സെപ്റ്റംബര്‍ 5 വ്യാഴാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം. ആദ്യ ക്ഷണക്കത്ത് മുടിയന്റെ നീലു അമ്മയായി ഉപ്പും മുളകും ടെലിവിഷന്‍ പരമ്പരയില്‍ വേഷമിട്ട നിഷ സാരംഗിന് നല്‍കി. ആദ്യത്തെ ക്ഷണകത്ത് നിഷയ്ക്ക് നല്‍കണമെന്നായിരുന്നു ഋഷിയുടെ ആഗ്രഹമെന്നും യുടെ അമ്മ വിഡിയോയില്‍ പറയുന്നു. ഉപ്പും മുളകും താരങ്ങള്‍ക്ക് സര്‍പ്രൈസ് വിസിറ്റ് നടത്തിയാണ് വിവാഹ ക്ഷണം നടത്തിയത്. പ്രൊപോസല്‍ പോലെതന്നെ വിവാഹ ക്ഷണവും ഉപ്പും മുളകും സെറ്റില്‍ പോയി ആഘോഷമാക്കിയിരിക്കുകയാണ്. വിവാഹ ആശംസകളുമായി ധാരാളം പ്രതികരണങ്ങള്‍ വീഡിയോയ്ക്ക് ലഭിച്ചു.

story highlights: Rishi about his wife