ചെന്നൈ: യെച്ചൂരിയുടേത് ഞെട്ടിക്കുന്ന വിയോഗമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. നീതിയോട് പ്രതിബദ്ധത പുലർത്തിയ ധീരനായ നേതാവ്. വരാനുള്ള തലമുറകൾക്കും പ്രചോദനമാണെന്നും സ്റ്റാലിൻ പറഞ്ഞു.
ഇന്ത്യൻ രാഷ്ട്രീയത്തിലെ മഹത് വ്യക്തിത്വമായിരുന്നു സീതാറാം യെച്ചൂരി. ഇടത് പ്രസ്ഥാനത്തിന്റെ അതികായനായിരുന്നു യെച്ചൂരി. അദ്ദേഹത്തിന്റെ വിയോഗത്തിൽ അതീവ ദുഃഖവും ഞെട്ടലുമാണ് അനുഭവപ്പെടുന്നതെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു.
തൊഴിലാളി വർഗത്തോടും മതേതരത്വത്തോടും നീതിയോടും തുല്യതയോടും പുരോഗമന മൂല്യങ്ങളോടുമുള്ള അദ്ദേഹത്തിന്റെ സമർപ്പണം അടുത്ത തലമുറയ്ക്ക് പ്രചോദനമാണ്. അടിയന്തരാവസ്ഥയ്ക്കെതിരെ ധൈര്യമായി നിലകൊണ്ട വിദ്യാർത്ഥി നേതാവെന്ന നിലയിൽ ചെറുപ്പം മുതലേ നീതിയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത വ്യക്തമായിരുന്നുവെന്നും സ്റ്റാലിൻ കുറിച്ചു.
സ്റ്റാലിൻ്റെ എക്സ് പോസ്റ്റ്
‘സഖാവ് യെച്ചൂരി ധീരനായ നേതാവായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ ധൈര്യമായി നിലകൊണ്ട വിദ്യാർത്ഥി നേതാവെന്ന നിലയിൽ ചെറുപ്പം മുതലേ നീതിയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത വ്യക്തമായിരുന്നു. തൊഴിലാളി വർഗത്തോടും മതേതരത്വത്തോടും നീതിയോടും തുല്യതയോടും പുരോഗമന മൂല്യങ്ങളോടുമുള്ള അദ്ദേഹത്തിന്റെ സമർപ്പണം അടുത്ത തലമുറയ്ക്ക് പ്രചോദനമാണ്.
അദ്ദേഹത്തിനൊപ്പം സംവദിക്കാനായ നിമിഷങ്ങളെ ഞാൻ എന്നും വിലമതിക്കുന്നു. ഈ ദുഃഖകരമായ സമയത്ത് അദ്ദേഹത്തിൻ്റെ കുടുംബത്തിനും സഖാക്കൾക്കും എൻ്റെ ഹൃദയംഗമമായ അനുശോചനം’