India

ദുലീപ് ട്രോഫി: ഇഷാൻ കിഷന് സെഞ്ച്വറി, ഇന്ത്യ സി വന്‍ സ്‌കോറിലേക്ക്

അനന്ത്പൂര്‍: ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബിക്കെതിരെ റുതുരാജ് ഗെയ്കവാദ് നയിക്കുന്ന ഇന്ത്യ സി മികച്ച സ്‌കോറിലേക്ക്. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ സി. ഇഷാന്‍ കിഷന്റെ (111) സെഞ്ചുറിയാണ് ടീമിനെ മികച്ച് സ്‌കോറിലേക്ക് നയിച്ചത്. ബാബ അപരാജിത് (78) മികച്ച പ്രകടനം പുറത്തെടുത്തു. റുതുരാജ് ഗെയ്കവാദ് (46), മാനവ് സുതര്‍ (8) എന്നിവരാണ് ക്രീസിലുള്ളത്.

സായ് സുദർശൻ (43), രജിത് പടിദാർ (40) റൺസുമായി മികച്ച പിന്തുണ നൽകി. ഇന്ത്യ ബിക്കായി മുകേഷ്‌കുമാർ മൂന്ന് വിക്കറ്റ് വീഴ്ത്തി. കിഷനെ പുറത്താക്കി മുകേഷ് കുമാറാണ് ഇന്ത്യ ബിക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. മൂന്ന് സിക്‌സും 14 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്.

അവസാന നിമിഷമാണ് ഇന്ത്യ സിയുടെ പ്ലേയിംഗ് ഇലവനില്‍ ഇഷാന് ഇടം ലഭിക്കുന്നത്. ദുലീപ് ട്രോഫി ആദ്യ റൗണ്ട് മത്സരങ്ങളില്‍ നിന്ന് പരിക്കുമൂലം ഇഷാന്‍ കിഷന്‍ വിട്ടുനിന്നിരുന്നു. പകരം സഞ്ജു സാംസണെ ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡി ടീമിലുള്‍പ്പെടുത്തുകയും ചെയ്തു. ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെയും ഇടപെടലിനെ തുടര്‍ന്നാണ് ഇഷാന്‍ ഇന്ത്യ സി ടീമിലെത്തുന്നത്.