ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം 14ന് ഡൽഹി എകെജി ഭവനിൽ പൊതുദർശനത്തിന് വയ്ക്കും. ശനിയാഴ്ച ഡൽഹി എകെജി ഭവനിൽ അന്തിമോപചാര ചടങ്ങുകൾ നടക്കും.
രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് വരെ പൊതു ദർശനം. അതിന് ശേഷം സീതാറാം യെച്ചൂരിയുടെ മൃതദേഹം ഡൽഹി എയിംസിലെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടുനല്‍കും.
നെഞ്ചിലെ അണുബാധയെത്തുടര്‍ന്ന് ഓൾ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.05 മണിക്കായിരുന്നു മരണം. ആഗസ്ത് 19നാണ് അദ്ദേഹത്തെ എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. നാല് ദിവസത്തോളമായി അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയായിരുന്നു.