Kerala

താനൂർ കസ്റ്റഡി മരണം: സു​ജി​ത് ദാ​സി​നെ സി​ബി​ഐ ചോ​ദ്യം ചെ​യ്തു

തിരുവനന്തപുരം: താനൂർ കസ്റ്റഡി മരണ കേസിൽ മലപ്പുറം മുൻ എസ്പി സുജിത് ദാസിനെ സിബിഐ വീണ്ടും ചോദ്യം ചെയ്തു. പി വി അൻവർ എംഎല്‍എയുമായുള്ള ഫോൺ സംഭാഷണത്തിലെ വെളിപ്പെടുത്തലിൻ്റെ പശ്ചത്തലത്തിലാണ് ചോദ്യം ചെയ്യൽ. തിരുവനന്തപുരത്തെ ഓഫീസിൽ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്തത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​ഗ​സ്റ്റ് ഒ​ന്നി​നാ​ണ് മ​ല​പ്പു​റം താ​നൂ​രി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ താ​മി​ര്‍ ജി​ഫ്രി എന്ന യുവാവ് മ​രി​ച്ച​ത്. ക​സ്റ്റ​ഡി മ​ര്‍​ദ​ന​മാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് എ​സ്പി​യു​ടെ പ്ര​ത്യേ​ക സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജി​നേ​ഷ്, ആ​ൽ​ബി​ൻ അ​ഗ​സ്റ്റി​ൻ, അ​ഭി​മ​ന്യു, വി​പി​ൻ എ​ന്നി​വ​രെ സി​ബി​ഐ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

മ​ര്‍​ദ​ന​മേ​റ്റ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് താ​മി​ര്‍ ജി​ഫ്രി മ​രി​ച്ച​തെ​ന്ന കാ​ര്യം പോ​സ്റ്റ് മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​യ​തോ​ടെ പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്നി​രു​ന്നു. ഡാ​ന്‍​സാ​ഫ് ടീം ​താ​മി​ര്‍ ജി​ഫ്രി​യെ മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം.