Kerala

ബി.എ ജയിക്കാത്ത ആർഷോക്ക്​ എം.എ പ്രവേശനം നൽകിയതിൽ പരാതി

കൊച്ചി: ബിരുദത്തിന് തുല്യമായ ആറാം സെമസ്റ്റർ പരീക്ഷ വിജയിക്കാത്ത എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോക്ക് എംഎ കോഴ്‌സിൽ പ്രവേശനം നൽകിയതായി പരാതി. എറണാകുളം മഹാരാജാസ് കോളജിലെ ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്‌സിൽ പ്രവേശനം നേടിയ ആർഷോക്ക് ബിരുദത്തിന് വേണ്ട ആറാം സെമസ്റ്റർ പാസാവാതെ പിജിക്ക് തുല്യമായ ഏഴാം സെമസ്റ്ററിന് അഡ്മിഷൻ നൽകിയെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ഫോറത്തിന്റെ പരാതി.

അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ എ​ഴു​താ​ൻ 75 ശ​ത​മാ​നം ഹാ​ജ​ർ വേ​ണം. എ​ന്നി​രി​ക്കെ 10 ശ​ത​മാ​നം മാ​ത്രം ഹാ​ജ​രു​ള്ള ആ​ർ​ഷോ​ക്ക്​ ആ​റാം സെ​മ​സ്റ്റ​റി​ൽ പ്ര​വേ​ശ​നം ന​ൽ​കി. 120 ക്രെ​ഡി​റ്റ്‌ ല​ഭി​ക്കാ​തെ ഏ​ഴാം സെ​മ​സ്റ്റ​റി​ലേ​ക്ക്​ പ്ര​വേ​ശ​നം ന​ൽ​കാ​ൻ പാ​ടി​ല്ലെ​ന്ന വ്യ​വ​സ്ഥ മ​റി​ക​ട​ന്നാ​ണ് ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​പോ​ലും എ​ഴു​താ​ത്ത ആ​ർ​ഷോ​ക്ക്​ പ്രി​ൻ​സി​പ്പ​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി.​ജി ക്ലാ​സി​ൽ പ്ര​വേ​ശ​നം ന​ൽ​കി​യ​തെ​ന്നാ​ണ്​ ആ​രോ​പ​ണം.

ആ​ർ​ക്കി​യോ​ള​ജി ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ ഫ​ലം ഇ​ല്ലാ​തെ ആ​റാം സെ​മ​സ്റ്റ​റി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും ഏ​ഴാം സെ​മ​സ്റ്റ​റി​ലേ​ക്ക്​ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രോ​ടൊ​പ്പ​മാ​ണ്​ പ​രീ​ക്ഷ എ​ഴു​താ​ൻ യോ​ഗ്യ​ത​യി​ല്ലാ​ത്ത ആ​ർ​ഷോ​യെ​ക്കൂ​ടി പി.​ജി ക്ലാ​സി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആർഷോക്ക് എംഎ ക്ലാസിലേക്ക് കയറ്റം നൽകാനാണ് ആർക്കിയോളജി അവസാന സെമസ്റ്റർ ബിരുദ പരീക്ഷ നടത്താതിരുന്നതെന്നും ആരോപണമുണ്ട്.