അവിയലും സാമ്പാറും ഒക്കെ ഉണ്ടെങ്കിലും പച്ചടിയും ചോറിന് ഹൈലൈറ്റ് ആണ്. സദ്യയ്ക്ക് പ്രധാനിയാണ് പച്ചടി. ബീറ്റ്റൂട്ട് പച്ചടിയുണ്ടെങ്കിലും വെള്ളരിക്ക പച്ചടിയും എല്ലാവർക്കും പ്രിയമാണ്. എളുപ്പവഴിയിൽ പച്ചടി തയാറാക്കിയാലോ? എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
- വെള്ളരിക്ക ഒന്ന്
- പച്ചമുളക് മൂന്നെണ്ണം
- നാളികേരം ഒരു കപ്പ്
- തൈര് ഒരു കപ്പ്
- കടുക് അര ടീസ്പൂൺ
- ചുവന്ന മുളക് രണ്ടെണ്ണം
- കറിവേപ്പില രണ്ട് തണ്ട്
- ഉപ്പ് പാകത്തിന്
തയാറാക്കേണ്ട വിധം:-
- വെള്ളരിക്ക കഴുകി വൃത്തിയാക്കി നുറുക്കുക. കുറച്ച് വെള്ളത്തിൽ വേവിക്കുക. അതിലേക്ക് തേങ്ങ, പച്ചമുളക്, കടുക് ചേർത്ത് അരച്ചത് ചേർത്ത് നന്നായി ഇളക്കുക. ആ സമയത്ത് ഉപ്പും ചേർക്കുക.
- അവസാനം തൈര് ചേർത്ത് നന്നായി ഇളക്കുക. ഗ്ലാസ് ഓഫ് ചെയ്യുക. വെളിച്ചെണ്ണ ഒഴിച്ച് കടുക്, ചുവന്ന മുളക് , കറിവേപ്പില വറുത്ത് ഇടുക.
content highlight: easy-pachadi-recipe