Kerala

‘എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയെ വിമര്‍ശിക്കാന്‍ കേരളത്തില്‍ ആര്‍ക്കാണ് യോഗ്യത?’ നമ്മളെ ചോദ്യംചെയ്യേണ്ട ഒരുത്തനും മറുപക്ഷത്തില്ലെന്ന് സുരേഷ് ഗോപി

കോഴിക്കോട്: എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയെ വിമര്‍ശിക്കാന്‍ കേരളത്തില്‍ ആര്‍ക്കാണ് യോഗ്യത ഉള്ളതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഷ്ട്രീയ അയിത്തം കല്‍പ്പിക്കുന്നവര്‍ കുറ്റക്കാരാണെന്നും തങ്ങളെ ചോദ്യംചെയ്യേണ്ട ഒരുത്തനും മറുപക്ഷത്തില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കോഴിക്കോട്ട് പി.പി. മുകുന്ദന്‍ പ്രഥമ സേവാ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കണം. നായനാര്‍ എന്ന മുഖ്യമന്ത്രിയും പി.പി. മുകുന്ദന്‍ എന്ന ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയുമാണ് പാനൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഒത്തുചേര്‍ന്നത്. നമ്മളെ ചോദ്യംചെയ്യേണ്ട ഒരുത്തനും മറുപക്ഷത്തില്ല. രാഷ്ട്രീയ അയിത്തം കല്‍പ്പിക്കുന്നവര്‍ കുറ്റക്കാരാണ്. കൈ ഇങ്ങനെ നീട്ടിപ്പിടിച്ച് അത് ശുദ്ധമാണെന്ന് പറയുന്നില്ല, പകരം ഹൃദയം ശുദ്ധമാണെന്ന് പറയും’, സുരേഷ് ഗോപി പറഞ്ഞു.