India

ആന്ധ്രയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം: എട്ട് മരണം, 30 പേർക്ക് പരിക്ക്

ചിറ്റൂർ: ബംഗൂരുവിൽനിന്നുള്ള എ.പി.എസ്.ആർ.ടി.സി ബസ് ട്രക്കുമായി കൂട്ടിയിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം. ചിറ്റൂർ ജില്ലയിലെ പലമനേരുവിന് സമീപം മോഗലി ചുരം റോഡിലാണ് അപകടമുണ്ടായത്.

തിരുപ്പതി – ബംഗളൂരു ദേശീയപാതയുടെ ഭാഗമാണ് ഈ റോഡ്. എ.പി.എസ്.ആര്‍.ടി.സി ബസില്‍ യാത്രചെയ്തവരാണ് മരിച്ചവരും പരിക്കേറ്റവരും. തിരുപ്പതിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസ് രണ്ട് ലോറികളിലായിട്ടാണ് ബസ് ഇടിച്ചത്.

ഡിവൈഡർ മറികടന്നെത്തിയ ട്രക്ക് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ മറ്റൊരു വാഹനം ബസിന്‍റെ പിന്നിലും ഇടിച്ചു. മരിച്ചവരെല്ലാം ബസിലെ യാത്രക്കാരാണ്. ഇവർ തിരുപ്പതിയിലേക്കുള്ള യാത്രയിലായിരുന്നു. സംഭവത്തിൽ 30 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരില്‍ നിരവധി ആളുകളുടെ നില അതീവ ഗുരുതരമാണ്. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്.