Travel

ചരിത്രം എഴുതിയ പിറവി ; ആരാണ് ഛത്രപതി ശിവജി | History was born; Who is Chhatrapati Shivaji?

.ആയോധനകല, കുതിരസവാരി, തുടങ്ങിയ പ്രായോഗിക വിദ്യാഭ്യാസത്തോടൊപ്പം ഹൈന്ദവഗ്രന്ഥങ്ങളിലും ചെറുപ്പത്തിൽ തന്നെ പ്രാഗത്ഭ്യം നേടി

ചരിത്രം എഴുതിയ പിറവി ഛത്രപതി ശിവജി . ഭാരതമെങ്ങും ഹൈന്ദവശക്തിയുടെ ഉയർത്തെഴുന്നേൽപ്പ് ലക്ഷ്യമിട്ട ഛത്രപതി ശിവജിയുടെ ജീവിതപോരാട്ടത്തിന്റെ നാൾവഴികളിലേക്ക് . സിസോദിയാ വംശീയനായ മാലോജി ഭോസലേയുടെ പുത്രനായ ശഹാജിയുടേയും യാദവവംശജരായ ലഖുജി ജാധവറാവുവിന്റെ പുത്രിയായ ജീജാബായിയുടെയും പുത്രനായിട്ടാണ് 1627 ഫെബ്രുവരി 19 ന് ജുന്നറിലെ ശിവനേരി കോട്ടയില്‍ ശിവാജി ജനിച്ചത് .മാതാവിൽ നിന്ന് ഇതിഹാസ പുരാണകഥകൾ കേട്ടുവളർന്ന അദ്ദേഹം ഒരു തികഞ്ഞ യോദ്ധാവും, രാഷ്ട്രതന്ത്രജ്ഞനുമായായി വളർന്നു .ആയോധനകല, കുതിരസവാരി, തുടങ്ങിയ പ്രായോഗിക വിദ്യാഭ്യാസത്തോടൊപ്പം ഹൈന്ദവഗ്രന്ഥങ്ങളിലും ചെറുപ്പത്തിൽ തന്നെ പ്രാഗത്ഭ്യം നേടി.അമ്മ പറയുന്ന ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ഭീമാര്‍ജുനന്‍ന്മാരുടെയും ഹനുമാന്റെയും മറ്റും കഥകള്‍ വളരെ ആസക്തിയോടെ ബാലനായ ശിവാജികേള്‍ക്കുമായിരുന്നു.

മൂത്ത പുത്രനായ സംഭാജിയെ തന്റെ കൂടെ ബെംഗളൂര്‍ നഗരത്തില്‍ താമസിപ്പിച്ച് ശിക്ഷണം നല്‍കാനും, രണ്ടാമത്തെ മകനായ ശിവാജിയെ തന്റെ അധീനതയിലും ഭരണത്തിലുമായിരുന്ന പൂണേ നഗരത്തില്‍ അയയ്ക്കാനുമായിരുന്നു പിതാവ് നിശ്ചയിച്ചത് തന്റെ ആരാധനാമൂർത്തിയായ ഭവാനീ ദേവിയുടെ അനുഗ്രഹാശിസ്സുകളോടെ സ്വരാജ്യം സ്ഥാപിക്കണമെന്ന് വളരെ ചെറുപ്പത്തിൽ തന്നെഅദ്ദേഹം ആഗ്രഹിച്ചു. ഹൈന്ദവതയുടെ പ്രതീകങ്ങളായ കോട്ടകളെല്ലാം മുഗളാധിപത്യത്തിന്റെ കീഴില്‍ അമര്‍ന്നിരിക്കുന്ന ദൈന്യാവസ്ഥ ശിവജിയെ വേദനിപ്പിച്ചു. മുഗളപ്പടയുടെ ഹുങ്ക് തീര്‍ക്കാന്‍ തന്റെ സാമ്രാജ്യത്തിലെ സാധാരണക്കാരില്‍ പോലും ആത്മവിശ്വാസമുണര്‍ത്തി യുദ്ധസന്നദ്ധരാക്കി. പൂനെ നഗരത്തില്‍ ശിവാജി കണ്ടത് തകര്‍ന്ന ക്ഷേത്രങ്ങളും മഠങ്ങളും ആളൊഴിഞ്ഞ വഴികളുമാണ്. ശിവാജിക്ക് കേവലം 29 വയസ്സുള്ളപ്പോഴാണ്. അഫ്സൽഖാനുമായുള്ള ചരിത്ര രേഖകളിൽ ഇടംപിടിച്ച പ്രതാപ് ഗഡ് യുദ്ധം നടന്നത് .തന്ത്രപരമായ സേനാ നീക്കങ്ങൾ കൊണ്ട ഉജ്ജ്വലമായ വിജയം നേടാൻ കഴിഞ്ഞത് ശിവാജിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു .സാമ്രാജ്യസ്ഥാപനത്തിന്റെ ആദ്യ പടിയായി പ്രതാപ്ഗഢ് യുദ്ധം മാറി.

മറാത്താസാമ്രാജ്യത്തിന്റെ ശക്തി മുഗൾ ചക്രവർത്തിഔറംഗസീബിനെ അസ്വസ്ഥനാക്കി. ഷായിസ്ഥാഖാന്റെ നേതൃത്വത്തിൽ ഒന്നര ലക്ഷം സൈനികരെ ശിവാജിയെ ആക്രമിക്കാനയച്ചു. അനവധികേന്ദ്രങ്ങൾ പിടിച്ചടക്കി മുന്നേറിയ ഷായിസ്ഥഖാനെ പൂനേയിൽ വച്ച് ശിവാജി മിന്നലാക്രമണത്തിലൂടെ നേരിട്ടു. ഷായിസ്ഥാഖാന്റെ വിരലിന് വെട്ടേറ്റു .ശിവാജിക്ക് പിടികൊടുക്കാതെ രക്ഷപ്പെട്ട ഷായിസ്ഥാ ഖാനേ ഔറംഗസീബ് സ്ഥലം മാറ്റി. ശിവജിയും സൈന്യവും ചെറിയ ചെറിയ ആക്രമണങ്ങളിലൂടെ മുഗളന്മാര്‍ക്ക് ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. 1666 ല്‍ ആഗ്രയില്‍ വച്ച് ഔറംഗസേബുമായി നടന്ന കൂടിക്കാഴ്ചയില്‍ ശിവജിയും ഒമ്പതു വയസ്സുള്ള മകന്‍ സംഭാജിയും വീട്ടുതടങ്കലിലായി. എങ്കിലും യുദ്ധ തന്ത്രങ്ങളില്‍ അഗ്രഗണ്യനായിരുന്ന ശിവജി മകനോടൊപ്പം രക്ഷപ്പെട്ടു. മറ്റൊരിക്കല്‍, സന്ധി സംഭാഷണത്തിനെന്ന പേരില്‍ ക്ഷണിച്ച് തന്നെ വധിക്കാന്‍ പദ്ധതിയിട്ട അഫ്‌സല്‍ഖാനെ അതിവിദഗ്ധമായി ശിവജി വകവരുത്തി.

1670 ഓടെ ശിവജിയും കൂട്ടരും നഷ്ടപ്പെട്ട കോട്ടകള്‍ തിരിച്ചു പിടിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. അവയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു മറാത്താ ദുഃഖമായി മനസ്സില്‍ നിറഞ്ഞ സിംഹഗഡ് എന്ന കൊണ്ടാന കോട്ടയുടെ നഷ്ടം. മറാത്തയുടെ അഭിമാനമായ സിഹ ഗഡ് പിടിച്ചെടുത്ത യുദ്ധം .സിംഹഗഡെന്ന കൊണ്ടാന കോട്ട നഷ്ടമായത് ശിവാജിയുടെ അമ്മയെ വളരെയധികം ദുഖിപ്പിച്ചിരുന്നു. തന്റെ പ്രിയപ്പെട്ട , മറാത്തയുടെ
അഭിമാനമായ കൊണ്ടാന കോട്ട മുഗളന്മാരുടെ കാൽച്ചുവട്ടിലായത് സഹിക്കാൻ ജീജാബായിക്ക് കഴിഞ്ഞില്ല . ഭഗവധ്വജം ഉയർന്നു പാറേണ്ട കോട്ടയിൽ ശത്രുവിന്റെ പതാക പാറുകയോ ?ജീജാഭായി ഉടൻ തന്നെ മകനെ വിളിപ്പിച്ചു. കൊണ്ടാന കോട്ട ശത്രുവിന്റെ അധീനതയിലായിരിക്കുന്നിടത്തോളം കാലം തനിക്കുറങ്ങാനാവില്ലെന്ന് മകനെ അറിയിച്ചു. കോട്ട പിടിച്ചെടുക്കാൻതന്നെ ശിവാജി തീരുമാനിച്ചു.അതു തിരികെ പിടിക്കാന്‍ ശിവജി നിയോഗിച്ചത് തന്റെ യോദ്ധാക്കളില്‍ പ്രധാനികളായ താനാജിയെയും സൂര്യാജിയെയുമായിരുന്നു. ശിവജിയുടെ സൈന്യത്തേക്കാള്‍ മൂന്നിരട്ടിയുണ്ടായിരുന്നു മുഗളരുടെ സൈന്യം. താനാജി യുദ്ധത്തില്‍ കൊല്ലപ്പെട്ടു. എങ്കിലും മറാത്താ സേനയുടെ ആത്മവീര്യത്തിനു മുമ്പില്‍ മുഗളര്‍ അടിയറവു പറഞ്ഞു.

കൊണ്ടാന കോട്ട തിരികെ പിടിച്ചു. കോട്ടയ്ക്കു മുകളില്‍ കാവി പതാകയുയര്‍ന്നു. താനാജിയുടെ മരണം ശിവജിയെ വേദനിപ്പിച്ചു. ശിവജി പറഞ്ഞു ‘സിംഹഗഡ് ലഭിച്ചു; പക്ഷേ സിംഹം നഷ്ടപ്പെട്ടു. ശിവാജിയുടെ സാമ്രാജ്യം മറാത്ത ഭൂമിക്ക് പുറത്തേക്ക് വ്യാപിച്ചു. ഒരേസമയം സ്വദേശികളും വിദേശികളുമായ എട്ട് സാമ്രാജ്യങ്ങളോട് അദ്ദേഹം പൊരുതി നിന്നു. മുന്നൂറോളം കോട്ടകൾക്ക് അധിപതിയായിരുന്നെങ്കിലും ഒരിടത്തു പോലും ബന്ധുക്കളെ തലപ്പത്ത് നിയമിച്ചില്ല . പൂർണമായും ജനതയുടെ വിപ്ളവമായിരുന്നു . യഥാർത്ഥ ഹിന്ദു സ്വരാജ്. 1674ലെ ജ്യേഷ്ഠ മാസത്തിലെ വെളുത്തപക്ഷത്തിലെ ത്രയോദശിയിലാണ് ഹിന്ദുസ്വാഭിമാനത്തിന്റെ ആ സിംഹഗർജ്ജനം മുഴങ്ങിയത്. ശിവാജി ഛത്രപതി ശിവാജി മഹാരാജാവായി അഭിഷേകം ചെയ്യപ്പെട്ടു. സപ്തനദികളിൽ നിന്നുള്ള പുണ്യജലം ശിവാജിക്ക് മേൽ അഭിഷേകം ചെയ്തു. നൂറ്റാണ്ടുകളുടെ അടിമത്തത്തിൽ നിന്നും ഭാരതം പുതിയൊരു ലോകത്തേക്ക് കാൽവയ്ക്കുകയായിരുന്നു.

STORY HIGHLLIGHTS: History was born; Who is Chhatrapati Shivaji?