തിരുവനന്തപുരം: ആർ.എസ്.എസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്. അജിത്കുമാറിന്റെ മൊഴി ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും രേഖപ്പെടുത്തും.
എ.ഡി.ജി.പിയുടെ മൊഴിയെടുത്ത ശേഷം മുഖ്യമന്ത്രിയുമായി ഡി.ജി.പി കൂടിക്കാഴ്ച നടത്തിയേക്കും. 2023 മേയ് 23ന് തൃശൂരിൽ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയെ കണ്ടതിനുപിന്നാലെ, അജിത്കുമാർ ജൂൺ രണ്ടിന് കോവളത്ത് ആർ.എസ്.എസ് ഉന്നത നേതാവ് റാം മാധവുമായും കൂടിക്കാഴ്ച നടത്തി. സ്വകാര്യ സന്ദർശനമെന്നാണ് എ.ഡി.ജി.പി നേരത്തേ ഇതേക്കുറിച്ച് മുഖ്യമന്ത്രിയോട് വിശദീകരിച്ചത്.
അതേസമയം, പിവി അന്‍വര്‍ എംഎല്‍എക്ക് പിന്നില്‍ ബാഹ്യശക്തികളുണ്ടെന്ന് എ ഡി ജി പി എം ആര് അജിത് കുമാര്‍. ഡിജിപിക്ക് നല്കിയ മൊഴിയിലാണ് അജിത് കുമാര്‍ ഇങ്ങനെ പറഞ്ഞത്.
തനിക്കെതിരെ ഡൂഢാലോചനയുണ്ടെന്നും സംശയിക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ചും എഡിജിപി മൊഴി നല്കി. അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും അജിത് കുമാറിന്റെ മൊഴിയെടുക്കും. ആരോപണങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്കാന് അവസരം വേണമെന്നും അജിത് കുമാര്‍ പറഞ്ഞു.
അന്‍വറിന്റെ ആരോപണത്തെ തുടര്‍ന്നാണ് ഡിജിപി ,എഡിജിപി എം ആര് അജിത് കുമാറിന്റെ മൊഴി ഇന്നലെ മൊഴി രേഖപ്പെടുത്തിയത്. മൂന്നര മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പ് വീഡിയോ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ഐജി സ്പര്‍ജന്‍ കുമാറും മൊഴിയെടുക്കുമ്പോഴുണ്ടായിരുന്നു.
അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള പരാതിയില്‍ ഡിജിപി വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.