വായിലിട്ടാൽ അലിഞ്ഞുപോകും വിധത്തിൽ ഒരു ആപ്പിൾ പുഡ്ഡിംഗ് ഉണ്ടാക്കാം.
ചേരുവകൾ
- ആപ്പിൾ ചെറിയ കഷ്ണങ്ങളാക്കിയത് – 300 ഗ്രാം
- മൈദ -500 ഗ്രാം
- വെണ്ണ – 300 ഗ്രാം
- മുട്ട – 8 എണ്ണം
- ബേക്കിംഗ് പൗഡർ – 100 ഗ്രാം
- പാൽ – 2 കപ്പ്
തയ്യാറാക്കുന്ന വിധം
മുട്ടയും വെണ്ണയും പഞ്ചസാരയും ചേർത്ത് നന്നായി പതച്ചെടുക്കുക. ഇതിലേയ്ക്ക് കുറേശ്ശേ പാലും ബേക്കിങ് പൗഡറും ചേർത്തിളക്കുക. ഒരു പാത്രത്തിൽ ആപ്പിൾ കഷണങ്ങളും പൊടിച്ച പഞ്ചസാരയും ഈ മിശ്രിതവും ഇട്ട് ചൂടാക്കുക. കുറുക്ക് പരുവമാക്കുമ്പോൾ വാങ്ങിവെച്ച് നന്നായി തണുപ്പിച്ചതിനു ശേഷം ഫ്രീസറിൽ വച്ച് തണുപ്പിച്ച് ഉപയോഗിക്കാം.
STORY HIGHLIGHT : APPLE PUDDING