Recipe

ഒരു കിടിലൻ ആപ്പിൾ പുഡിങ്- apple pudding

വായിലിട്ടാൽ അലിഞ്ഞുപോകും വിധത്തിൽ ഒരു ആപ്പിൾ പുഡ്ഡിംഗ് ഉണ്ടാക്കാം.

ചേരുവകൾ

  • ആപ്പിൾ ചെറിയ കഷ്ണങ്ങളാക്കിയത് – 300 ഗ്രാം
  • മൈദ -500 ഗ്രാം
  • വെണ്ണ – 300 ഗ്രാം
  • മുട്ട – 8 എണ്ണം
  • ബേക്കിംഗ് പൗഡർ – 100 ഗ്രാം
  • പാൽ – 2 കപ്പ്

തയ്യാറാക്കുന്ന വിധം

മുട്ടയും വെണ്ണയും പഞ്ചസാരയും ചേർത്ത് നന്നായി പതച്ചെടുക്കുക. ഇതിലേയ്ക്ക് കുറേശ്ശേ പാലും ബേക്കിങ് പൗഡറും ചേർത്തിളക്കുക. ഒരു പാത്രത്തിൽ ആപ്പിൾ കഷണങ്ങളും പൊടിച്ച പഞ്ചസാരയും ഈ മിശ്രിതവും ഇട്ട് ചൂടാക്കുക. കുറുക്ക് പരുവമാക്കുമ്പോൾ വാങ്ങിവെച്ച് നന്നായി തണുപ്പിച്ചതിനു ശേഷം ഫ്രീസറിൽ വച്ച് തണുപ്പിച്ച് ഉപയോഗിക്കാം.

STORY HIGHLIGHT : APPLE PUDDING