Kerala

ഓണം; പൂജകള്‍ക്കായി ശബരിമലനട തുറന്നു | Sabarimala temple opens for Onam pooja

പത്തനംതിട്ട: ഓണത്തോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മേല്‍ശാന്തി പി.എന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. കന്നി മാസ പൂജകള്‍ കൂടിയുള്ളതിനാല്‍ തുടര്‍ച്ചയായ ഒന്‍പത് ദിവസം ഭക്തര്‍ക്ക് ദർശനത്തിനുള്ള അവസരമുണ്ട്.

കന്നി മാസ പൂജകള്‍ക്ക് ശേഷം സെപ്തംബര്‍ 21 നാണ് നട അടയ്ക്കുന്നത്. ഉത്രാടം, തിരുവോണം, അവിട്ടം നാളുകളില്‍ സന്നിധാനത്തെത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും ഓണ സദ്യ നല്‍കും. ഉത്രാടത്തിന് ശബരിമല മേല്‍ശാന്തിയുടേയും തിരുവോണത്തിന് ദേവസ്വം ജീവനക്കാരുടേയും അവിട്ടം നാളില്‍ പൊലീസിന്‍റെയും വകയാണ് ഓണസദ്യ.