Celebrities

സിനിമയില്‍ പുരുഷന്മാരും സ്ത്രീകളും കെമിക്കല്‍ ഉപയോഗിക്കുന്നു, പലരും ബോധ മനസ്സോടുകൂടി അല്ല നില്‍ക്കുന്നതെന്ന് സാന്ദ്ര തോമസ്-Sandra Thomas

ചിലര്‍ പറയുന്നത്, എന്റെ വാക്ക് എനിക്കല്ലേ മാറ്റാന്‍ പറ്റൂ എന്നാണ്

മലയാളത്തില്‍ ഒരുപാട് ഹിറ്റ് സിനിമകള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍മ്മാതാവാണ് സാന്ദ്ര തോമസ്. ഇപ്പോള്‍ ഇതാ സാന്ദ്ര തോമസിന്റെ ഒരു ഇന്റര്‍വ്യൂ ആണ് ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. സിനിമയില്‍ പുരുഷന്മാരും സ്ത്രീകളും അടക്കം എല്ലാവരും കെമിക്കല്‍ ഉപയോഗിക്കുന്നുണ്ടെന്ന് പറയുകയാണ് സാന്ദ്ര തോമസ്. ആണുങ്ങള്‍ക്ക് പോലും മാനേജ് ചെയ്യാനായിട്ട് ബുദ്ധിമുട്ടായിട്ടിരിക്കുന്ന സാഹചര്യമാണിപ്പോള്‍ എന്നും അപ്പോള്‍ എങ്ങനെ ഒരു സ്ത്രീ നിര്‍മ്മാതാവ് പിടിച്ചുനില്‍ക്കുമെന്നും ചോദിക്കുകയാണ് സാന്ദ്ര തോമസ്.

‘ഞാന്‍ ഇത്രയും ഒരു മെന്റല്‍ സ്‌ട്രെസ്സിലൂടെ ഇതുവരെ കടന്നു പോയിട്ടില്ല. ഞാന്‍ തുടങ്ങിയ സമയത്ത് ലഹരി ഉപയോഗം ഉണ്ടായിരുന്നില്ല. വളരെ കുറച്ച് പേര്‍ മാത്രമാണ് അങ്ങനെ. അവര്‍ അവരുടെ തന്നെ സിനിമകള്‍ ഉണ്ടാക്കി.. അപ്പോള്‍ പിന്നെ അത് പുറത്തേക്ക് വന്നിരുന്നില്ല. അങ്ങനെ ഒരു സാഹചര്യം ആയിരുന്നു ഞാന്‍ വന്ന സമയത്ത് സിനിമയില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ അങ്ങനെയല്ല, എല്ലാ സെറ്റിലും ഇതുതന്നെയാണ് അവസ്ഥ. ഞാന്‍ രണ്ടാമത് സിനിമ ചെയ്യാന്‍ തുടങ്ങിയ സമയത്ത് ചെമ്പന്‍ എന്ന വിളിച്ചിട്ട് പറഞ്ഞു എടീ നീ ഒന്നുകൂടി ആലോചിച്ചിട്ട് വന്നാല്‍ മതിയെന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു അതെന്താ എന്ന്. അപ്പോള്‍ ചെമ്പന്‍ പറഞ്ഞു, പണ്ട് ഉണ്ടായിരുന്ന ഒരു സിറ്റുവേഷന്‍ അല്ല ഇപ്പോള്‍, ഇപ്പോള്‍ മാറി..’

‘ഇപ്പോള്‍ എല്ലാവരും കെമിക്കല്‍ ഉപയോഗിക്കുന്നവരാണ് എന്ന്. പുരുഷന്മാരും സ്ത്രീകളും അടക്കം എല്ലാവരും അത് ഉപയോഗിക്കുന്നവരാണ്. അപ്പോള്‍ അതുകൊണ്ട് തന്നെ എങ്ങനെ ഇവരെയൊക്കെ മാനേജ് ചെയ്യാന്‍ പറ്റും എന്നുള്ളത് ഒന്നൂടെ ഒന്ന് ആലോചിച്ചിട്ട് വീണ്ടും രണ്ടാമത് വന്നാല്‍ മതി എന്നാണ് ചെമ്പന്‍ പറഞ്ഞത്. അപ്പോള്‍ ഞാന്‍ പറഞ്ഞു, അതൊന്നും കുഴപ്പമില്ല.. അതൊക്കെ നമുക്ക് മാനേജ് ചെയ്യാവുന്നതല്ലേ ഉള്ളൂ എന്ന്. നമ്മള്‍ ഇതൊക്കെ എത്ര കണ്ടതാണ് എന്ന് പറഞ്ഞാണ് ഞാന്‍ വന്നത്. പക്ഷേ വന്നു കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി അത്ര എളുപ്പമല്ല എന്ന്. ഒട്ടും എളുപ്പമല്ലാത്ത കാര്യം. ഇപ്പോള്‍ ഈ കഴിഞ്ഞ വര്‍ഷങ്ങളിലാണ് ഇത്രയും. പണ്ട് ഞാന്‍ കരുതിയിരുന്നത് പ്രൊഡക്ഷന്‍ എന്നു പറയുന്നത് എനിക്ക് വളരെ ഈസി ആയിട്ട് ചെയ്യാന്‍ കഴിയുന്ന ഒരു ജോലി ആണെന്നായിരുന്നു. പക്ഷേ ഇന്ന് പലരും ഒരു ബോധ മനസ്സോടുകൂടി അല്ലല്ലോ നില്‍ക്കുന്നത്. നോര്‍മല്‍ അല്ല.’

‘നമ്മള്‍ പറയുന്നതും നമ്മള്‍ പറഞ്ഞു കഴിഞ്ഞ് ഒരു 5 മിനിറ്റ് കഴിഞ്ഞ് അവര്‍ കേട്ട ചോദ്യത്തിന് അല്ല ഉത്തരം പറയുന്നത്. ഇന്ന് കമ്മിറ്റ് ചെയ്ത കാര്യം നാളെ അവര്‍ ഇല്ല എന്ന് പറയും. അവര്‍ ചോദിക്കും എപ്പോള്‍ പറഞ്ഞു ആരു പറഞ്ഞു എന്നൊക്കെ. ഇങ്ങനെ പറഞ്ഞു കഴിയുമ്പോള്‍ നമ്മള്‍ എന്താ ഇതിനൊക്കെ പറയുക. ഇന്നലെ അങ്ങനെ ആണല്ലോ പറഞ്ഞത് എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇല്ല ഞാന്‍ പറഞ്ഞിട്ടില്ല നിങ്ങള്‍ വെറുതെ പറയുന്നതായിരിക്കും എന്നാണ് പറയുന്നത്. ചിലര്‍ പറയുന്നത് എന്റെ വാക്ക് എനിക്കല്ലേ മാറ്റാന്‍ പറ്റൂ എന്നാണ്. അപ്പോള്‍ ഞാന്‍ എന്ത് പറയാനാണ്. അതിനൊക്കെ എന്താണ് ഉത്തരം പറയുക. ഉത്തരം പറയാന്‍ ഇല്ല. ഇപ്പോള്‍ അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ആണുങ്ങള്‍ക്ക് പോലും മാനേജ് ചെയ്യാനായിട്ട് ബുദ്ധിമുട്ടായിട്ടിരിക്കുന്ന സാഹചര്യമാണ്. അപ്പോള്‍ എങ്ങനെ ഒരു സ്ത്രീ നിര്‍മ്മാതാവിന് പിടിച്ചുനില്‍ക്കാനായിട്ട് പറ്റും.’, സാന്ദ്ര തോമസ് പറയുന്നു.

STORY HIGHLIGHTS: Sandra Thomas about cinema