പപ്പടം പൊടിച്ച് ചോറ് കഴിക്കാൻ കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും പ്രിയമാണ്. പരിപ്പും പപ്പടവും ബെസ്റ്റ് കോമ്പിനേഷനാണ്. ഇനി കടയിൻ നിന്ന് പപ്പടം വാങ്ങേണ്ടതില്ല. വീട്ടിൽ തന്നെ മായം ചേർക്കാത്ത പപ്പടം ഉണ്ടാക്കാം. എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
- ഉഴുന്ന് -1 കപ്പ്
- ബേക്കിങ് സോഡാ -1/2 ടീസ്പൂൺ
- ഉപ്പും വെള്ളവും ആവശ്യത്തിന്
ഉണ്ടാക്കുന്ന രീതി
- ഉഴുന്ന് മിക്സിയിൽ പൊടിച്ചെടുക്കുക. ബേക്കിങ് സോഡാ, ഉപ്പ് വെള്ളം ചേർത്ത് കുഴച്ചു നന്നായി ഇടിച്ചെടുക്കുക. മാവ് രണ്ടായി തിരിച്ചു ഓരോ ഭാഗവും നീളത്തിൽ ഉരുട്ടി നീട്ടി ചെറിയ കഷ്ണങ്ങളാക്കി വയ്ക്കുക. മൈദ പൊടി മിക്സ് ചെയ്യുക.
- ഓരോ പീസും മൈദ തൊട്ടു നേരിയതായി പരത്തുക. ആകൃതി കിട്ടാൻ ഒരു അടപ്പു ഉപയോഗിച്ച് കട്ട് ചെയ്ത് ട്രെയിൽ വയ്ക്കുക. ഇതേപോലെ ബാക്കിയും പരത്തി പത്തു മിനിറ്റ് ഉണങ്ങാൻ വച്ച ശേഷം പപ്പടം കാച്ചാം. സ്വാദിഷ്ഠമായ പപ്പടം തയാർ.
content highlight: homemade-pappadam