മലയാളികളുടെ ആഘോഷങ്ങളിലെ ഒരു മുഖ്യതാരമാണ് സദ്യ. സദ്യയില്ലാതെ മലയാളികളുടെ ആഘോഷങ്ങള്‍ ഒന്നും പൂര്‍ണമാവുകയില്ല എന്ന് തന്നെ പറയേണ്ടിവരും. സദ്യ എന്ന് പറയുമ്പോള്‍ ചോറും കറിയും ഇലയില്‍ വിളമ്പി കഴിക്കുന്നത് മാത്രമല്ല, ഓരോ സദ്യ വിളമ്പുന്നതിനും സദ്യ കഴിക്കുന്നതിനും എല്ലാം അതിന്റെതായ ചിട്ട വട്ടങ്ങള്‍ ഒക്കെയുണ്ട്. പ്രത്യേകിച്ച് ഓണക്കാലമാണ് വരുന്നത്.. ഒരു നല്ല സദ്യ എങ്ങനെ അതിഥികള്‍ക്ക് വിളമ്പി കൊടുക്കണമെന്ന് നമുക്ക് ഒന്ന് പരിചയപ്പെടാം.
തുമ്പ് മുറിക്കാത്ത വാഴയിലയിലാണ് ഓണസദ്യ വിളമ്പേണ്ടത്. സദ്യ കഴിക്കാനിരിക്കുന്ന ആളുടെ ഇടത് വശത്ത് വാഴയിലയുടെ തുമ്പ് വരുന്ന തരത്തിലാണ് ഇല വയ്‌ക്കേണ്ടത്. ആദ്യം വിളമ്പുന്നത് ഉപ്പേരിയാണ്. ഇലയുടെ ഇടത്തേ അറ്റത്താണ് ഉപ്പേരി വിളമ്പുന്നത്. കായ വറുത്തത്, ശര്‍ക്കര പാവു കാച്ചിയ ശര്‍ക്കര ഉപ്പേരി എന്നിവയാണ് ഉപ്പേരി ഇനത്തില്‍ വിളമ്പാറുളളത്. വിഭവങ്ങളില്‍ ഉപ്പ് കൂടുതല്‍ ആവശ്യമുളളവര്‍ക്കായി ഉപ്പും ഒരു കോണില്‍ വെയ്ക്കാറുണ്ട്. പിന്നീട് ചെറുപഴവും പപ്പടവും വിളമ്പും. തുടര്‍ന്ന് ഇഞ്ചിക്കറി, നാരങ്ങ കറി, മാങ്ങ കറി എന്നിവയും വിളമ്പും.
പായസങ്ങളുടെ പട്ടികയില്‍ അടപ്രഥമനാണ് ആദ്യം വിളമ്പുന്നത്. അതിനുശേഷം പഴപ്രഥമന്‍, കടലപ്രഥമന്‍, ഗോതമ്പ് പായസം എന്നിവയും വിളമ്പാറുണ്ട്. പാല്‍പ്പായസം ഏറ്റവും അവസാനമാണ് വിളമ്പാറുളളത്. ചിലയിടങ്ങളില്‍ പാല്‍പ്പായസത്തിനൊപ്പം ബോളിയും നല്‍കാറുണ്ട്. പായസങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ മോരും രസവും വിളമ്പും. മിക്കവരും കൈക്കുമ്പിളില്‍ ഇവ വാങ്ങി കുടിക്കാറാണ് പതിവ്. മോര് വിളമ്പുന്നതോടെ സദ്യയുടെ കലാശക്കൊട്ട് പൂര്‍ത്തിയാകും.
STORY HIGHLIGHTS: How to serve onam sadya