ഓണസദ്യയിലെ ഒരു പ്രധാന വിഭവമാണ് ഓലൻ. രുചികരമായ ഈ റെസിപ്പി കുമ്പളങ്ങയും വന്‍പയറും ചേർത്താണ് തയ്യാറാക്കുന്നത്. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- കുമ്പളങ്ങ കഷണങ്ങളാക്കിയത്
- വന്‍പയര്‍ (ചുമന്ന പയര്‍) – ഒരു പിടി
- പച്ചമുളക്
- എണ്ണ
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
കുമ്പളങ്ങ ആണ് ഓലനിലെ പ്രധാന കഷണം. കുമ്പളങ്ങ ചെറിയ കഷണങ്ങള്‍ ആക്കി എടുക്കുക. ഒരു പിടി വന്‍പയര്‍ (ചുമന്ന പയര്‍) തലേദിവസം വെള്ളത്തിലിട്ടു കുതിര്‍ത്തതും കുമ്പളങ്ങ കഷണങ്ങളും പച്ചമുളകും കൂടെ വേവിക്കുക. ഇതിലേക്ക് എണ്ണയും കറിവേപ്പിലയും ഇട്ടാല്‍ ഓലന്‍ ആയി. ചിലയിടങ്ങളില്‍ ഓലനില്‍ തേങ്ങാപ്പാല്‍ ചേര്‍ത്തും ഉണ്ടാക്കാറുണ്ട്.