Recipe

ഇത്തവണത്തെ അച്ചാര്‍ ഒന്ന് മാറ്റിപ്പിടിച്ചാലോ? തയ്യാറാക്കാം ഈന്തപ്പഴം അച്ചാര്‍

മധുരമുള്ള ഈന്തപ്പഴം അച്ചാര്‍

സദ്യ വിളമ്പുമ്പോള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഒരു വിഭവമാണ് അച്ചാര്‍. അച്ചാര്‍ എന്ന് പറയുമ്പോള്‍ തന്നെ സാധാരണ എല്ലാവരും മാങ്ങ, നാരങ്ങ, ഇഞ്ചി എന്നിവ കൊണ്ടുള്ള അച്ചാറാണ് സദ്യക്കായി തയ്യാറാക്കുന്നത്. എന്നാല്‍ ഇത്തവണത്തെ ഓണത്തിന് നമുക്കൊന്നു മാറ്റി പിടിച്ചാലോ. ഇത്തവണ ഓണത്തിന് നമുക്ക് മധുരമുള്ള ഒരു ഈന്തപ്പഴം അച്ചാര്‍ തയ്യാറാക്കി നോക്കാം.

ആവശ്യമായ ചേരുവകള്‍;

  • ഇഞ്ചി
  • വെളുത്തുള്ളി
  • ഈന്തപ്പഴം
  • എണ്ണ
  • മഞ്ഞള്‍പ്പൊടി
  • കായപ്പൊടി
  • ഉലുവപ്പൊടി
  • മുളകുപൊടി
  • വിനാഗിരി

തയ്യാറാക്കുന്ന വിധം;

ഇതിനായി ഒരു പാന്‍ എടുത്ത് അടുപ്പത്ത് വെച്ച ശേഷം അതിലേക്ക് അല്‍പം എണ്ണയൊഴിക്കുക. എണ്ണ ചൂടായി വരുമ്പോഴേക്കും കടുക് ഇട്ടു കൊടുക്കാം. ശേഷം ചെറുതായിട്ട് അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് പച്ചമുളക് കീറി ഇട്ടു കൊടുക്കാം. ഇനി ഇതിലേക്ക് പൊടികള്‍ ചേര്‍ത്ത് കൊടുക്കണം. മഞ്ഞള്‍പ്പൊടി, കായപ്പൊടി, ഉലുവപ്പൊടി, മുളകുപൊടി എന്നിവയാണ് നമ്മള്‍ ഇതിലേക്ക് ചേര്‍ത്ത് കൊടുക്കേണ്ടത്,

ഇത് നന്നായിട്ട് ഒന്ന് മിക്‌സ് ചെയ്തതിനുശേഷം ഇതിലേക്ക് അല്‍പം വിനാഗിരി ചേര്‍ത്ത് കൊടുക്കുക. പിന്നെ ആവശ്യത്തിനുള്ള ഉപ്പും കൂടി നമ്മള്‍ ചേര്‍ത്തു കൊടുക്കണം. ഇത് കുറുകി വരുന്നതിനാല്‍ അല്‍്പം വെള്ളം കൂടി ഇതിലേക്ക് ചേര്‍ത്ത് കൊടുക്കാം. ശേഷം ഇതിലേക്ക് നമ്മള്‍ ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ഈന്തപ്പഴം ചേര്‍ത്ത് നന്നായിട്ട് മിക്‌സ് ചെയ്യുക. രണ്ട് മിനിറ്റോളം ഇത് നന്നായി മിക്‌സ് ചെയ്യണം. ശേഷം ഇതിലേക്ക് അല്‍പം വിനാഗിരി കൂടി ചേര്‍ത്തു കൊടുക്കുക. നല്ല രുചികരമായ ഈന്തപ്പഴം അച്ചാര്‍ തയ്യാര്‍.

STOR HIGHLIGHTS: Dates Pickle recipe