സദ്യയിലെ പ്രധാന വിഭവങ്ങളിലൊന്നാണ് അവിയല്‍. അവിയൽ ഇല്ലാതെ സദ്യ പൂർണമാകില്ല. പച്ചക്കറികളെല്ലാം ചേർത്ത് തയ്യാറാക്കാക്കുന്ന ഒരു വിഭവമാണ് അവിയൽ. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- നേന്ത്രക്കായ
- ചേന
- പയര്‍
- പടവലങ്ങ
- വെള്ളരിക്ക
- മുരിങ്ങക്കായ
- കാരറ്റ്
- പച്ചമുളക്
- തേങ്ങ
- ജീരകം
- ചുമന്നുള്ളി
- മഞ്ഞള്‍പ്പൊടി
- ഉപ്പ്
തയ്യാറാക്കുന്ന വിധം
അവിയലില്‍ സാധാരണയായി ഒട്ടുമിക്ക എല്ലാ പച്ചക്കറികളും ഇടാറുണ്ട്. നേന്ത്രക്കായ, ചേന, പയര്‍, പടവലങ്ങ, വെള്ളരിക്ക, മുരിങ്ങക്കായ, കാരറ്റ്, പച്ചമുളക് ഇവയാണ് പ്രധാനമായും അവിയലിന് ഉപയോഗിക്കുന്ന പച്ചക്കറികള്‍. പുളിക്കുവേണ്ടി മാങ്ങയോ പുളി വെള്ളമോ തൈരോ ആണ് ഉപയോഗിക്കുന്നത്.
തേങ്ങ, ജീരകം, ചുമന്നുള്ളി എന്നിവ അരച്ചെടുക്കുക. എല്ലാ പച്ചക്കറികളും മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. മുക്കാല്‍ ഭാഗം വെന്ത കഷ്ണങ്ങളില്‍ പുളി പിഴിഞ്ഞത് (തൈര്‍) ഒഴിക്കുക. ഉപ്പ് പാകത്തിന് ആയോ എന്നുനോക്കിയ ശേഷം അരപ്പ് ചേര്‍ക്കുക. അവിയല്‍ വാങ്ങി വെച്ചു അല്പം വെളിച്ചെണ്ണ താളിച്ച് കറിവേപ്പില വിതറി അടച്ചു വയ്ക്കുക.