Food

ആഘോഷങ്ങൾ എന്തുമാകട്ടെ, സദ്യയിൽ മാങ്ങാ അച്ചാര്‍ തന്നെ പ്രധാനം | Mango pickle

സദ്യയിൽ മാങ്ങാ അച്ചാർ തന്നെയാണ് കിടിലൻ. സദ്യയിലെ അച്ചാറിന് ഒരു പ്രത്യേക സ്വാദാണ്. കിടിലൻ സ്വാദിൽ മാങ്ങാ അച്ചാർ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • മാങ്ങ
  • ഉപ്പ് – ആവശ്യത്തിന്
  • നല്ലെണ്ണ
  • മുളക്
  • കടുക് – ആവശ്യത്തിന്
  • കറിവേപ്പില – തണ്ട്
  • കായം – ആവശ്യത്തിന്
  • ഉലുവപ്പൊടി – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യമായി മാങ്ങ അരിഞ്ഞ് ഉപ്പ് പുരട്ടി വയ്ക്കുക. നല്ലെണ്ണയില്‍ മുളകും കടുകും കറിവേപ്പിലയും ഇട്ടു പൊട്ടുമ്പോള്‍ മുളകുപൊടിയും കായവും അതിലേക്കിട്ടു വാട്ടി ഉലുവാപ്പൊടി ചേര്‍ക്കുക. പിന്നീട് മാങ്ങാ ചേര്‍ത്തിളക്കി ആവശ്യമെങ്കില്‍ അല്പം ഉപ്പും ചേര്‍ത്ത് വാങ്ങാം.