Food

സദ്യയിൽ പായസം, അത് പരിപ്പ് പ്രഥമൻ തന്നെ! | Parippu Pradhaman

സദ്യയിൽ പായസം അതിൽ പരിപ്പ് പ്രഥമൻ തന്നെയാണ് കേമൻ. അതിന്റെ സ്വാദ് ഒന്ന് വേറെ തന്നെയാണ്. കിടിലൻ സ്വാദിൽ പരിപ്പ് പ്രഥമൻ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകള്‍

  • ചെറുപയര്‍ പരിപ്പ് -250 ഗ്രാം
  • ശര്‍ക്കര -500 ഗ്രാം
  • നെയ്യ് -100 ഗ്രാം
  • അണ്ടിപ്പരിപ്പ് -50 ഗ്രാം
  • കിസ്മിസ് -25 ഗ്രാം
  • ഏലക്കാപ്പൊടി -5 ഗ്രാം
  • ചുക്കുപൊടി -5 ഗ്രാം
  • തേങ്ങ -2
  • ഉണങ്ങിയ തേങ്ങ -1

തയ്യാറാക്കുന്ന വിധം

പരിപ്പ് കഴുകി വറുത്ത ശേഷം നന്നായി വേവിക്കുക. കുക്കറില്‍ വേവിക്കുന്നതാണ് എളുപ്പം. ഇതിലേക്ക് ശര്‍ക്കര ഉരുക്കിയരിച്ചത് ചേര്‍ത്തു വെള്ളം നന്നായി വറ്റുമ്പോള്‍ പകുതി നെയ്യൊഴിച്ച് വരട്ടുക. തേങ്ങാ ചിരകി ഒന്നാംപാല്‍ മാറ്റി വയ്ക്കുക.

6 കപ്പ് വെള്ളത്തില്‍ രണ്ടാം പാല്‍ പിഴിഞ്ഞ് വരട്ടിയെടുത്ത പരിപ്പിലേക്ക് ചേര്‍ത്തു നന്നായിളക്കി യോജിപ്പിക്കുക. വെള്ളം വറ്റി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തു ഏലക്കാപ്പൊടി ചുക്കുപൊടി എന്നിവ ചേര്‍ത്തു നന്നായി ചൂടാക്കി വാങ്ങുക. ചെറുതായി അരിഞ്ഞ കൊട്ടത്തേങ്ങ, അണ്ടിപ്പരിപ്പ്, കിസ്മിസ് ഇവ ബാക്കിയുള്ള നെയ്യില്‍ വറുത്തു ചേര്‍ക്കുക. പരിപ്പ് പ്രഥമന്‍ തയ്യാര്‍.