സാംസങ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി കമ്പനി. സാംസങ് ഗാലക്സി എസ്24 അള്‍ട്രയുടെ വില ഒറ്റയടിക്ക് 20,000 രൂപയാണ് കമ്പനി കുറച്ചിരിക്കുന്നത്. 24 മാസത്തേക്ക് നോ-കോസ്റ്റ് ഇഎംഐ സൗകര്യവും സാംസങ് ഗാലക്സി എസ്24 അള്‍ട്രയ്ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രധാന ഓണ്‍ലൈന്‍, ഓഫ്ലൈന്‍ വില്‍പന കേന്ദ്രങ്ങളിലും ഈ ഓഫര്‍ ലഭ്യമാണ്.
12 ജിബി റാം + 256 ജിബി ഇന്റേണല്‍ മെമ്മറിയുള്ള 1,29,999 രൂപയുടെ അടിസ്ഥാന വേരിയന്റ് ഇനി 1,09,999 രൂപയ്ക്ക് വാങ്ങാന്‍ കഴിയും. ഇതില്‍ 8,000 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കായും 12,000 രൂപ അധിക അപ്ഗ്രേഡ് ബോണസായുമാണ് കമ്പനി നല്‍കുന്നത്. പഴയ ഫോണ്‍ എക്സ്‌ചേഞ്ച് ചെയ്യുമ്പോഴാണ് പന്ത്രണ്ടായിരം രൂപയുടെ ഈ കിഴിവ് ലഭിക്കുക. എന്നാല്‍ ഈ ഓഫര്‍ അധികനാള്‍ ഉണ്ടാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ആപ്പിളിന്റെ ഐഫോണ്‍ 16 പ്രോ മാക്സിന്റെ പ്രീ-ഓര്‍ഡര്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ ഓഫര്‍ സാംസങ് അവതരിപ്പിച്ചത്.
ഹിന്ദി ഉള്‍പ്പെടെയുള്ള വിവിധ ഭാഷകളിലേക്കുള്ള റിയല്‍ ടൈം ട്രാന്‍സിലേഷന്‍, ക്യാമറ അടക്കമുള്ള സേവനങ്ങളിലെ എഐ പിന്തുണ, ഗൂഗിളിനൊപ്പം കൈകോര്‍ക്കുന്ന പുതിയ ബ്രൗസിംഗ് ഫീച്ചറുകളടക്കും ഒരുകൂട്ടം ആകര്‍ഷകമായ ഫീച്ചറുകളുമായാണ് എസ്24 സീരീസ് ആവതരിപ്പിച്ചത്. ചന്ദ്രനെ സൂം ചെയ്യാന്‍ സാധിക്കുന്ന 200,100 എംപി ക്യാമറ ആവതരിപ്പിച്ച് കഴിഞ്ഞ വര്‍ഷങ്ങളില്‍ പുറത്തിറക്കിയ സാംസങ് എസ്23, എസ്22 സീരീസുകള്‍ വലിയ തരംഗമാണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഉണ്ടാക്കിയത്.
STORY HIGHLIGHTS: Samsung galaxy s24 ultra offer