മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതനായ ഒരു നടനാണ് റഹ്മാൻ. ഒരുകാലത്ത് മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം തന്നെ വലിയ സ്വീകാര്യത നേടിയ ഒരു നടനാണ് റഹ്മാൻ. ആരാധകരുടെ ഹൃദയം കീഴടക്കിയ റഹ്മാന് കൂടുതലും സ്ത്രീ ആരാധകരായിരുന്നു. എന്നാൽ മലയാള സിനിമയിൽ നിന്നും ഇടയ്ക്ക് വലിയൊരു ഇടവേള എടുത്തെ റഹ്മാൻ പിന്നീട് ഒരുപാട് നാളുകൾക്ക് ശേഷമാണ് സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തിയത്..
ഇപ്പോൾ ഒമർ ലുലു ഒരുക്കുന്ന ബാഡ് ബോയ്സ് എന്ന ചിത്രത്തിലൂടെ വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് റഹ്മാൻ. ഈ ചിത്രത്തിൽ മനോഹരമായ പ്രകടനം തന്നെ കാഴ്ച വയ്ക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി നൽകിയ അഭിമുഖങ്ങളിൽ ഒക്കെ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് . മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഒക്കെ ഒപ്പം അഭിനയിച്ച സമയത്തുണ്ടായ സംഭവങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്.
” ഞാനും മോഹൻലാലും മമ്മൂട്ടിയും ഒക്കെ എത്രയോ സിനിമകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. വലിയ വിജയമായ ഒരു സിനിമയാണ് കണ്ടു കണ്ടറിഞ്ഞു. അതിൽ ഞങ്ങൾ മൂന്നുപേരും മൂന്നു കഥാപാത്രങ്ങൾ ആയിരുന്നു. ഇതിൽ ഇയാൾക്ക് റോള് കൂടിപ്പോയി അയാൾക്ക് കുറഞ്ഞു എനിക്ക് ഫൈറ്റ് ഇല്ല എന്ന് ഒന്നുമില്ല ”
അത്തരത്തിലുള്ള യാതൊരു ഈഗോയും അന്നുള്ള ആളുകൾ തമ്മിൽ നിലനിന്നിരുന്നില്ല എന്നാണ് റഹ്മാൻ പറയുന്നത്. റഹ്മാന്റെ ഈ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ ഇന്നത്തെ കാലത്ത് താരങ്ങൾക്കിടയിൽ ഇത്തരത്തിലുള്ള ഈഗോ വളരെ കൂടുതലാണ് എന്നാണ് പലരും പറയുന്നത്. സ്ക്രീൻ സ്പേസ് കുറഞ്ഞുപോയി എന്നതിന്റെ പേരിൽ പലപ്പോഴും മികച്ച കഥാപാത്രങ്ങളെ പല പ്രമുഖ താരങ്ങളും നിരസിക്കുന്ന സാഹചര്യവരെ ഉണ്ടായിട്ടുണ്ട്.
story highlights; rahman talkes mohanlal and mammootty