ചികിത്സയ്ക്കായി എത്തുന്ന രോഗികളെ വലയ്ക്കാനുള്ള തന്ത്രവുമായി എസ്.കെ. ആശുപത്രിയിലെ യു.എന്‍.എ സംഘടനയിലെ അംഗങ്ങളായ ജീവനക്കാര്‍. സര്‍ക്കാര്‍ നിയമങ്ങള്‍ പാലിച്ച് ആശുപത്രി അധികൃതര്‍, ബോണസും ഫെസ്റ്റിവല്‍ അലവന്‍സ്
നല്‍കിയിട്ടും അതില്‍ തൃപ്തരാകാതെയാണ് ഇപ്പോഴത്തെ പ്രതിഷേധം. ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് അധികൃതരും. ജീവനക്കാരുടെ എല്ലാ ആവശ്യങ്ങളും അനുഭാവപൂര്‍വ്വം പരിഗണിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന മാനേജ്‌മെന്റാണ് ആശുപത്രിയിലുള്ളത്.
എന്നാല്‍, ഓണക്കാലത്ത് ഇങ്ങനെയൊരു പിടിവാശി കാണിച്ചു കൊണ്ട് ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതിനുള്ള ഗൂഢലക്ഷ്യം വെച്ചാണ് യു.എന്‍.എ പ്രതിഷേധം നടത്തുന്നത്. എസ്.കെ ആശുപത്രിയുടെ 2023-2024 വര്‍ഷത്തെ ബോണസ് വിതരണവുമായി ബന്ധപ്പെട്ട് വിവിധ യൂണിയനുകളുമായി ഈ മാസം 8,9,10 തിയതികളില്‍ ആശുപത്രി മാനേജ്‌മെന്റ് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ യു.എന്‍.എ ഒഴികെയുള്ള എല്ലാ യൂണിയന്‍ പ്രതിനിധികളുമായി ധാരണയില്‍ എത്തുകയും ചെയ്തിരുന്നു.
കുറച്ച് നഴ്‌സ്മാര്‍ക്കൊഴികെ ഭൂരിഭാഗം പേര്‍ക്കും ബോണസ് തുകയും, ഫെസ്റ്റിവല്‍ അലവൻസ് തുകയും വിതരണം ചെയ്തിരുന്നു. എന്നാൽ ബോണസിന് അർഹതിയില്ലാത്തവർക്കുപോലും മുൻവർഷം ഫെസ്റ്റിവല്‍ അലവന്‍സ് നല്‍കിയിരുന്നു.
ഫെസ്റ്റിവല്‍ അലവന്‍സ് വര്‍ദ്ധിപ്പിച്ചു നൽകിയിട്ടും തൃപ്തരാകാതെയാണ് യു.എന്‍.എ സംഘടനയില്‍ അംഗങ്ങളായ ജീവനക്കാര്‍ പ്രതിഷേധം രേഖപ്പെടുത്തുന്നത്. ഇത് ന്യായമായ പ്രതിഷേധമല്ല. ആശുപത്രിയെ ബോധപൂര്‍ര്‍വ്വം കളങ്കപ്പെടുത്താനും ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനുമായിട്ടാണ് യു.എന്‍.എ ഈ പ്രതിഷേധം നടത്തുന്നതെന്നും ആശുപത്രി മാനേജ്‌മെന്റ് പറുന്നു.
ആശുപത്രി മാനേജ്‌മെന്റ് നല്‍കിയ ബോണസ് ഭൂരിഭാഗം ജീവനക്കാരും വാങ്ങാന്‍ തയ്യാറായപ്പോള്‍ കുറച്ചുപേര്‍ മാത്രമാണ് വാങ്ങിതെ വാശിപിടിച്ചത്. ഇപ്പോള്‍ തരാന്‍ തീരുമാനിച്ചതിനേക്കാള്‍ കൂടുതല്‍ വേണമെന്നായിരുന്നു അവരുടെ ആവശ്യം. വളറെ കുറച്ചുപേര്‍ ബോണസ് സ്വീകരിക്കാതെ നില്‍ക്കുന്നത് ശരിയായ നടപടി അല്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരമുള്ള ഫെസ്റ്റിവല്‍ അലവന്‍സും ബോണസും നല്‍കിയിട്ടും അതില്‍ തൃപ്തരാകാത്ത കുറച്ചു സ്റ്റാഫുകള്‍ ഇങ്ങനെ പെരുമാറുന്നത് നല്ല രീതിയല്ലെന്നും അധികൃതര്‍ പറയുന്നു.
CONTENT HIGHLIGHTS;S.K. UNA’s strike in the hospital to attract patients: What is not enough despite the bonus?