UAE

വിവാഹത്തിന് മുമ്പ് ജനിതക പരിശോധന നിര്‍ബന്ധമാക്കി അബുദാബി

വിവാഹത്തിന് മുമ്പ് ഈ പരിശോധന നടത്തണം.

വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ വിവാഹത്തിന് മുമ്പ് ജനിതക പരിശോധന നടത്തണമെന്ന് അബുദാബി. ഒക്ടോബര്‍ ഒന്ന് മുതല്‍ വിവാഹിതരാകുന്ന യുഎഇ സ്വദേശികള്‍ നിര്‍ബന്ധമായും ജനിതക പരിശോധന നടത്തണം.

വിവാഹത്തിന് മുമ്പ് വേണം ഈ പരിശോധന നടത്താന്‍. അബുദാബി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിവാഹ പൂര്‍വ്വ പരിശോധനകളുടെ ഭാഗമാണിത്. അബുദാബി, അല്‍ ദഫ്ര, അല്‍ ഐന്‍ എന്നിവിടങ്ങളിലുള്ള 22 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഇതിനായുള്ള പരിശോധനാ സൗകര്യങ്ങള്‍ ലഭ്യമാണ്. പരിശോധന നടത്തി 14 ദിവസത്തിനുള്ളില്‍ ഫലം ലഭിക്കും.

ജനിതക രോഗങ്ങള്‍ കുട്ടികളിലേക്ക് പകരുന്നത് ഒഴിവാക്കാനാണ് ഈ പരിശോധന. ഇതിലൂടെ മാതാപിതാക്കള്‍ക്ക് കുട്ടികളിലേക്ക് പകര്‍ന്നേക്കാവുന്ന ജനിതക പ്രശ്നങ്ങള്‍ ഉണ്ടോയെന്ന് മനസ്സിലാക്കാം. രോഗമുള്ളവര്‍ക്ക് മരുന്നുകള്‍, കൗണ്‍സിലിങ് എന്നിവ നല്‍കും.