ചിയാ സീഡുകൾ വൈറൽ ആയി മാറിയിരിക്കുന്നത് വെയിറ്റ് ലോസ് ചെയ്യുന്നതിന്റെ പേരിലാണ്. വണ്ണം കുറയ്ക്കുവാനും ഡയറ്റ് നോക്കുവാനും ഒക്കെ പലരും സീഡ്സ് ഉപയോഗിക്കാറുണ്ട്. വളരെ മികച്ചതാണ് ചിയാ സീഡ്സ് എങ്കിലും ഇത് സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഒന്നാണ്. കാരണം ചിയാ വിത്തുകൾ അമിതഭാരം കുറയ്ക്കുന്നതിനും മെറ്റബോളിസത്തിന്റെ പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് പൊതുവേ കഴിക്കുന്നത്. എന്നാൽ ഇത് ശരിയായ രീതിയിലാണോ കഴിക്കുന്നത് എന്നും ശരിയായ സമയത്താണോ കഴിക്കുന്നത് എന്നും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ ഇത് ശരീരത്തെ ദോഷകരമായ രീതിയിലാണ് ബാധിക്കുന്നത്.
ചിയാ വിത്തുകൾ പൊതുവേ കഴിക്കേണ്ടത് രാവിലെയാണ്. ആ സമയത് ആണെങ്കിൽ ഇത് മികച്ച രീതിയിലുള്ള ഫലം നൽകും. എന്നാൽ രാത്രിയിൽ ഇത് കഴിക്കുന്നത് വളരെയധികം അപകടകരമായ ഒരു കാര്യമാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഈ വിത്തുകൾ. അതുകൊണ്ടു തന്നെ ഇത് ഭാരം കുറയ്ക്കാൻ വളരെയധികം സഹായിക്കുകയും ചെയ്യും. ഫൈബർ ഒരുപാട് അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇത് ഉറങ്ങുന്നതിന് തൊട്ടുമുൻപ് കഴിക്കാൻ പാടില്ല അങ്ങനെ കഴിക്കുകയാണെങ്കിൽ ദഹനക്കേട് അടക്കമുള്ള പ്രശ്നങ്ങൾക്ക് ഇത് കാരണമായി മാറും.
അതേപോലെ പലപ്പോഴും ഇത് ഉറക്കം കിട്ടാതിരിക്കാൻ സഹായിക്കുകയും ചെയ്യും. പകൽ സമയങ്ങളിൽ കഴിക്കുന്നതാണ് കൂടുതൽ ഉത്തമം. രാത്രി സമയത്ത് ഒഴിവാക്കുന്നത് വളരെ മികച്ചത് ആയിരിക്കും. നല്ലൊരു ഡെസേർട്ട് ആയി കഴിക്കാവുന്നതാണ് ഇത്. ശരീരത്തിന് പ്രോട്ടീൻ നൽകുന്നുണ്ട് അതോടൊപ്പം തന്നെ നമ്മുടെ ആരോഗ്യത്തിന് ആവശ്യമായിട്ടുള്ള ഒരുപാട് ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് രാത്രിയിൽ വെള്ളത്തിൽ കുതിർത്തു വയ്ക്കുകയും അതിരാവിലെ കഴിക്കുകയും ചെയ്യുകയാണെങ്കിൽ ഒരുപാട് ഗുണങ്ങളാണ് ലഭിക്കുന്നത്. പൊതുവേ ഡയറ്റ് പ്ലാനിന്റെ ഒരു ഭാഗമാണ് ചിയാ വിത്ത്. അതുകൊണ്ടുതന്നെ ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
Story Highlights ; chiya seeds benafits