ഓണസദ്യയിൽ ഉൾപ്പെടുത്താം ഈ രുചിയൂറും പൈനാപ്പിൾ പച്ചടി.
ചേരുവകൾ
- പൈനാപ്പിൾ -1 ചെറുത്
- ഉഴുന്നുപരിപ്പ് – ½ കപ്പ്, വറുത്തത്
- കുരുമുളക് – 1 ചെറിയ സ്പൂൺ
- വാളൻപുളി – നാരങ്ങാവലുപ്പത്തിൽ
- ശർക്കര പൊടിച്ചത് – ½ കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- കട്ടി തേങ്ങാപ്പാൽ – ½ കപ്പ്
- വെളിച്ചെണ്ണ – 1 വലിയ സ്പൂൺ
- കടുക് – ½ ചെറിയ സ്പൂൺ
- വറ്റൽമുളക് – 4 എണ്ണം
- കറിവേപ്പില -2 തണ്ട്
പാകം ചെയ്യുന്ന വിധം
പൈനാപ്പിൾ തൊലി ചെത്തിക്കളഞ്ഞ ശേഷം ചെറുതായി കൊത്തിയരിഞ്ഞു വയ്ക്കുക. ഉഴുന്നുപരിപ്പും കുരുമുളകും യോജിപ്പിച്ച തരുതരുപ്പായി അരച്ചുവെയ്ക്കുക. വാളൻപുളി ഒന്നരകപ്പ് വെള്ളത്തിൽ പിഴിഞ്ഞെടുക്കുക.
ഒരു പാനിൽ അരിഞ്ഞുവെച്ച പൈനാപ്പിളും പുളിവെള്ളവും ചേർത്തു വേവിക്കുക. വെന്തു തുടങ്ങുമ്പോൾ ശർക്കര പൊടിച്ചത് ചേർത്ത് വീണ്ടും വേവിച്ച് വരട്ടിയെടുക്കുക. ഇതിലേക്ക് അരച്ചുവെച്ചിരിക്കുന്ന ഉഴുന്നുപരിപ്പ് മിശ്രിതവും ആവശ്യത്തിന് ഉപ്പും ചേർത്തു വീണ്ടും അഞ്ചു മിനിറ്റ് ചെറുതീയിൽ വച്ച് തിളപ്പിക്കുക. നന്നായി തിളച്ചശേഷം കട്ടി തേങ്ങാപ്പാൽ ചേർത്തിളക്കി അടുപ്പിൽ നിന്ന് വാങ്ങുക.
വെളിച്ചെണ്ണയിൽ കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ മൂപ്പിച്ച് പൈനാപ്പിൾ പച്ചടിയുടെ മുകളിൽ ഒഴിക്കുക.
STORY HIGHLIGHT: Pineapple madhura pachadi