Kerala

ഷിരൂർ മണ്ണിടിച്ചിൽ; തിരച്ചിലിന് ഡ്രജർ ഈയാഴ്ച എത്തിച്ചേക്കും | Drudger May Arrive This Week Search in Shirur

കാർവാർ(കർണാടക): ഷിരൂരിൽ മണ്ണിടി‍ച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനടക്കം 3 പേർക്കുവേണ്ടിയുള്ള തിരച്ചിലിന് ഡ്രജർ ഈയാഴ്ച എത്തിച്ചേക്കും. ‍ഗോവ തീരത്തുനിന്ന് കടലിലൂടെ കാർവാർ തീരത്ത് എത്തിക്കുന്ന ഡ്രജർ ഗംഗാവലിപ്പുഴയിലെ 2 പാലങ്ങൾക്കടിയിലൂടെ ബോട്ടിലാണ് ഷിരൂരിൽ എത്തിക്കുക. ഡ്രജർ കാർവാറിൽനിന്ന് ഷിരൂരിൽ എത്തിക്കുക. ഡ്രജർ കാർവാറിൽനിന്ന് ഷിരൂരിലെത്തിക്കാൻ 10 മണിക്കൂറെങ്കിലും വേണ്ടിവരും. വേലിയിറക്ക സമയത്ത് പുഴയിൽ ജലനിരപ്പ് കുറയുമ്പോൾ ഡ്രജറുമായി ബോട്ട് പാലത്തിനടിയിലൂടെ കടക്കും. നാവികസേനയുടെയും ഈശ്വർ മൽപെ അടക്കമുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളുടെയും സഹായം തേടുന്നതടക്കമുള്ള കാര്യങ്ങൾ ഉത്തര കന്നഡ ജില്ലാ ഭരണകൂടം തീരുമാനിക്കും.