India

സർക്കാർ പരീക്ഷ: അസമിൽ ഇന്ന് ഇന്റർനെറ്റിനു നിരോധനമേർപ്പെടുത്തി | Government exam: Internet ban in Assam today

ഗുവാഹത്തി: സർക്കാരിലെ ഗ്രേഡ് 3 തസ്തികകളിലേക്കുള്ള എഴുത്തുപരീക്ഷ നടക്കുന്ന ഇന്ന് അസമിൽ മൊബൈൽ ഫോണിലെ ഇന്റർനെറ്റിനു നിരോധനമേർപ്പെടുത്തി. പരീക്ഷ നടക്കുന്ന രാവിലെ 10 മുതൽ 1.30 വരെയാണു നിരോധനം. 2305 കേന്ദ്രങ്ങളിലായി 11.23 ലക്ഷം പേർ എഴുതുന്ന പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാനാണു നടപടിയെന്ന് സംസ്ഥാന സർക്കാർ വിശദീകരിച്ചു. മൊബൈൽ ഫോണിലെ വോയ്സ് കോളിനും ലാൻഡ്ഫോൺ ഉപയോഗിച്ചുള്ള ബ്രോഡ്ബാൻഡ് ഇന്റർനെറ്റിനും നിരോധനമില്ല.