Kerala

നിപ ; മരിച്ച യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയത് 26പേര്‍

നിപ ബാധിച്ച് മരിച്ചെന്ന് സംശയിക്കുന്ന മലപ്പുറം വണ്ടൂര്‍ നടുവത്ത് സ്വദേശിയായ യുവാവിന്റെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു

നിപ ബാധിച്ച് മരിച്ചെന്ന് സംശയിക്കുന്ന മലപ്പുറം വണ്ടൂര്‍ നടുവത്ത് സ്വദേശിയായ യുവാവിന്റെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു. 26 പേരാണ് യുവാവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയത്. തിരുവാലി പഞ്ചായത്ത് അംഗങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു. നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ തുടര്‍നടപടികളിലേക്ക് കടക്കും.

സെപ്റ്റംബര്‍ 9നാണു പെരിന്തല്‍മണ്ണയിലെ എംഇഎസ് മെഡിക്കല്‍ കോളജില്‍ വച്ചു യുവാവ് മരിച്ചത്. വെള്ളിയാഴ്ച മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തില്‍ നടത്തിയ പിസിആര്‍ പരിശോധനയില്‍ സാമ്പിള്‍ ഫലം പോസിറ്റീവാകുകയായിരുന്നു. തുടര്‍ന്നാണ് സ്ഥിരീകരണത്തിനായി പുനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിള്‍ അയച്ചത്. ബംഗളൂരുവില്‍ പഠിക്കുന്ന യുവാവാണ് കഴിഞ്ഞയാഴ്ച മരിച്ചത്.