ഓണം ഒക്കെയല്ലേ, വളരെ കുറഞ്ഞ സമയം കൊണ്ട് ഒരു കിടു തക്കാളി രസം വീട്ടിൽ ഒരുക്കാം. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- തക്കാളി – 2 എണ്ണം ( പഴുത്തത് )
- വാളൻ പുളി – ഒരു നാരങ്ങാ വലുപ്പത്തിൽ ഉള്ളത് 1/2 ഗ്ലാസ് ചൂടുവെള്ളത്തിൽ കുതിർത്തു പിഴിഞ്ഞെടുത്തത്
- വെള്ളം – 2 കപ്പ്
- കുരുമുളകു പൊടി – 1 ടേബിൾസ്പൂൺ
- ജീരകപ്പൊടി – 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- കായം – 1/2 ടീസ്പൂൺ
- പച്ചമുളക് – 4 എണ്ണം
- വെളുത്തുള്ളി – 4 അല്ലി
- കറിവേപ്പില – 4 തണ്ട്
- വറ്റൽ മുളക് – 3 എണ്ണം
- വെളിച്ചെണ്ണ / ഓയിൽ – 2 ടേബിൾസ്പൂൺ
- കടുക് – 1/2 ടീസ്പൂൺ
- ഉലുവ – ചെറിയ നുള്ള്
- ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
തക്കാളി മിക്സിയിൽ ചെറുതായി ഒന്ന് ചതച്ചെടുക്കാം. ശേഷം പുളി നല്ല ചൂടുവെള്ളത്തിൽ കുതിർത്തു പിഴിഞ്ഞെടുക്കാം. ഇനി ഒരു കട്ടിയുള്ള പാത്രത്തിൽ തക്കാളിയും പുളി പിഴിഞ്ഞതും ഉപ്പും ചേർത്തു യോജിപ്പിക്കാം. നന്നായി തിളപ്പിക്കാം. തിളച്ച ശേഷം കുരുമുളകുപൊടി, ജീരകപ്പൊടി, കായം, മഞ്ഞൾപ്പൊടി, പച്ചമുളക്, വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് വീണ്ടും തിളപ്പിക്കാം. ഇതിലേക്കു കടുക്, ഉലുവ, വറ്റൽ മുളക്, കറിവേപ്പില, പച്ചമുളക് എല്ലാം വറുത്തു ചേർക്കാം.