India

കനത്ത മഴ; ഉത്തർപ്രദേശിൽ കെട്ടിടം തകർന്ന് 9 മരണം

മീററ്റിൽ സക്കീർ കോളനിയിലെ കെട്ടിടം ശനിയാഴ്ച രാത്രിയോടെ തകർന്ന് വീഴുകയായിരുന്നു

ഉത്തർപ്രദേശിൽ ബഹുനില കെട്ടിടം തകർന്നു വീണ് ഒൻ‌പതു പേർ മരിച്ചു. മീററ്റിൽ സക്കീർ കോളനിയിലെ മൂന്ന് നില കെട്ടിടം ശനിയാഴ്ച രാത്രിയോടെ തകർന്ന് വീഴുകയായിരുന്നു. അഞ്ചു പേരെ രക്ഷപ്പെടുത്തി.

15 പേരാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്. എൻഡിആർഎഫ്, എസ്‌ഡിആർഎഫ് സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കനത്ത മഴയാണ് കെട്ടിടം തകരുന്നതിനു വഴിവച്ചതെന്നാണു സൂചന.