മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറി സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആരംഭിച്ചു. വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഡിവൈഎസ്പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. ഉയർന്ന ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞാൽ കേസെടുക്കും.
മരംമുറി സംബന്ധിച്ച് മീഡിയവണിനോട് വെളിപ്പെടുത്തൽ നടത്തിയ ഫരീദയുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. ഐബി ഉദ്യോഗസ്ഥരും മൊഴിയെടുക്കാൻ എത്തിയിരുന്നതായി ഫരീദ പറഞ്ഞു. മരംമുറിച്ച് സർക്കാറിന് നഷ്ടമുണ്ടാക്കിയിട്ടുണ്ടോ? മുറിച്ച മരം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.
















