Kerala

കുടുംബ വഴക്ക്: സഹോദരന്‍മാര്‍ക്ക് കുത്തേറ്റു, പ്രതി പിടിയില്‍

പത്തപിരിയം സ്വദേശി 27 വയസ്സുകാരന്‍ നടാമൂച്ചിക്കല്‍ തേജസിനും സഹോദരന്‍ രാഹുലിനുമാണു കുത്തേറ്റത്

പത്തപിരിയത്ത് കുടുംബ വഴക്കിനെ തുടര്‍ന്നു രണ്ടുപേര്‍ക്കു കുത്തേറ്റു. നെല്ലാനിയിലാണു സംഭവം. പത്തപിരിയം സ്വദേശി 27 വയസ്സുകാരന്‍ നടാമൂച്ചിക്കല്‍ തേജസിനും സഹോദരന്‍ രാഹുലിനുമാണു കുത്തേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പ്രതി മോങ്ങം സ്വദേശി എബിനേഷിനെ (40) എടവണ്ണ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യംചെയ്ത് വരികയാണ്.