പോഷകാഹാര കുറവ് മൂലമാണ് എല്ലുകൾക്ക് ബലകുറവ് ഉണ്ടാകുന്നത് അതിനാൽ നമ്മുടെ ശരീരത്തിൽ എത്തുന്ന എല്ലാ പോഷകങ്ങൾക്കും അവയുടേതായ ധർമ്മങ്ങൾ ഉണ്ട്. കാൽസ്യം, മഗ്നീഷ്യം, വൈറ്റമിൻ ഡി എന്നിവ അടങ്ങിയ ഭക്ഷണങ്ങളിലും കൂടാതെ ഒമേഗ 3 അടങ്ങിയ ഭക്ഷണ സാധനങ്ങളും എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നതാണ്. ഭക്ഷണവും എല്ലുകളുടെ ആരോഗ്യവും തമ്മിൽ അഭേദ്യമായ ബന്ധമാണ് നിലനിൽക്കുന്നത്. എല്ലുകളുടെ ബലത്തിന് ആവശ്യമായവ;
കാൽസ്യം
ശരീരത്തിന് ഏറ്റവും ആവശ്യമായിട്ടുള്ള ഒരു ധാതുവാണ് കാൽസ്യം. നമ്മുടെ ശരീരത്ത് കാണപ്പെടുന്ന കാൽസ്യത്തിന്റെ 99% എല്ലുകളാണ് ശേഖരിക്കുന്നത്. ശരീരത്തിലെ മറ്റു പ്രധാന പ്രവർത്തനങ്ങൾക്കും കാൽസ്യം ആവശ്യമാണ്. ശരീരത്തിൽ കാൽസ്യത്തിന്റെ അഭാവം ഉണ്ടാകുമ്പോൾ എല്ലുകളിൽ ശേഖരിച്ചിരിക്കുന്ന കാൽസ്യം മറ്റു ധർമ്മങ്ങൾക്കായി ഉപയോഗിക്കുന്നു ഇതിന്റെഫലമായി എല്ലുകൾക്ക് ബലക്ഷയം ഉണ്ടാകുന്നു. പരിപ്പ് വർഗ്ഗങ്ങൾ, ഇലക്കറികൾ, അണ്ടിപ്പരിപ്പ്, ചീസ്, ബട്ടർ, പനീർ, തൈര് എന്നിവയിൽ കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ചെറിയ മുള്ളോട് കൂടിയ മത്സ്യം, മത്തി, നെത്തോലി, നെയ്മത്തി എന്നിവയും കാൽസ്യത്താൽ സമൃദ്ധം. കാപ്പിയുടെ അമിത ഉപയോഗം കാത്സ്യത്തിന്റെ ആഗീരണത്തെ തടസ്സപ്പെടുത്തുന്നു. കഫീൻ അടങ്ങിയ കാപ്പിയും ശീതള പാനീയങ്ങളും കഴിവതും ഒഴിവാക്കുക.
മഗ്നീഷ്യം
എല്ലുകളുടെ ആരോഗ്യത്തിന് കാല്‍സ്യം പോലെതന്നെ ആവശ്യമായ ധാതുവാണ് മഗ്നീഷ്യം. മഗ്നീഷ്യം അടങ്ങിയ ഭക്ഷണം നന്നായി കഴിക്കുന്നവരില്‍ എല്ലുകള്‍ക്ക് കൂടുതല്‍ ധാതു സാന്ദ്രതയുണ്ടാകും. ഇത് എല്ലുകൾ എളുപ്പം ഒടിയുന്നതില്‍ നിന്നും ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. ചീര, ഡാര്‍ക്ക് ചോക്ലേറ്റ്, പാലുൽപന്നങ്ങള്‍, മീൻ, ബ്രൗൺ റൈസ് എന്നിയവയെല്ലാം മഗ്നീഷ്യത്തിന്‍റെ സമ്പന്ന സ്രോതസ്സുകളാണ്.
വൈറ്റമിൻ ഡി
പോഷകങ്ങൾ തമ്മിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഏതെങ്കിലും ഒന്നുമാത്രം കൂടുതൽ കഴിക്കുന്നത് കൊണ്ട് ശരീരത്തിന് അവ പ്രയോജനപ്പെടുത്താൻ സാധിക്കില്ല. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ ഡിയാണ്. എല്ലുകളിലെ വേദന, പേശികളിലെ ബലക്ഷയം തുടങ്ങിയവ വിറ്റാമിന്‍ ഡി കുറവിന്റെ ലക്ഷണമാണ്. വിറ്റാമിന്‍ ഡിയുടെ കുറവുള്ളവര്‍ പതിവായി കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങളിലൊന്നാണ് മുട്ട. കൂടാതെ കൂൺ, ബദാം പാല്‍, സോയാ മില്‍ക്ക്, ഓട്‌സ് മില്‍ക്ക്, ഓറഞ്ച് എന്നിവയെല്ലാം വിറ്റാമിന്‍ ഡിയുടെ നല്ല ഉറവിടമായി കാണാക്കാകുന്നു.
ഒമേഗ 3 ഫാറ്റി ആസിഡ്
ശാരീരിക പ്രവർത്തനങ്ങൾ ശരിയായി നടക്കുന്നതിന് സഹായിക്കുന്ന രണ്ട് ഫാറ്റി ആസിഡുകളാണ് ഒമേഗ 3 , ഒമേഗാ 6 . കാത്സ്യത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിലും എല്ലിന്റെ ബലം വർദ്ധിപ്പിക്കുന്നതിലും ഒമേഗ ത്രി സഹായിക്കുന്നതായി പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. സോയ, സ്പിനാച്ച്, വാൾനട്ട്, ഉഴുന്ന്, മത്സ്യം എന്നിവയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
ഭക്ഷണങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തിയാൽ എല്ലുകളുടെ അരോഗ്യത്തെ മെച്ചപ്പെടുത്താം.
STORY HIGHLIGHT: boost bone health