തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പന കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 14 കോടി രൂപയുടെ കുറവാണ് വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ 701 കോടി രൂപയുടെ കച്ചവടമാണ് നടന്നത്.
കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 715 കോടിയുടെ മദ്യമാണ് വിറ്റത്. എന്നാൽ ഉത്രാടനാളിലെ മദ്യ വില്‍പ്പനയില്‍ 4 കോടിയുടെ വര്‍ധനയുണ്ടായിട്ടുണ്ട്. ഉത്രാട ദിവസം 124 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വർഷത്തെ ഉത്രാട ദിന വില്പന 120 കോടിയാണ്.
നാളെയും മറ്റന്നാളുമുള്ള കണക്ക് കൂടി നോക്കിയാണ് അന്തിമ വില്പനയുടെ വിവരം എടുക്കുന്നത്.