Celebrities

ഓണം ദിനത്തിൽ മകനെ ആരാധകർക്ക് പരിചയപ്പെടുത്തി അമല പോൾ

ആദ്യ കൺമണി മകൻ ഇലൈയെ പരിചയപ്പെടുത്തി നടി അമല പോളും ജഗത്തും

ആദ്യ കൺമണി മകൻ ഇലൈയെ പരിചയപ്പെടുത്തി നടി അമല പോളും ജഗത്തും. ഓണാഘോഷത്തിന്റെ ഭാ​ഗമായി നടന്ന ഫോട്ടോഷൂട്ടിലാണ് അമല മകന്റെ മുഖം വെളിപ്പെടുത്തിയത്. ബോട്ടിൽ ഭർത്താവ് ജ​ഗദിനും മകനുമൊപ്പമിരിക്കുന്ന ഓണം സ്പെഷ്യൽ ചിത്രമാണ് ഇൻസ്റാഗ്രാമിലൂടെ താരം പങ്കുവച്ചത്.

ചുവപ്പ് കരയിലുള്ള ​ഗോൾഡൻ ഡിസൈനുകൾ വരുന്ന സാരിയാണ് അമലയുടെ വേഷം. അതേ നിറത്തിലുള്ള വസ്ത്രമാണ് ജ​ഗദും രണ്ട് മാസം പ്രായമുള്ള കുഞ്ഞും ധരിച്ചിരിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച ചിത്രത്തിന് നിരവധി ആരാധകരാണ് അമലയ്ക്കും കുടുംബത്തിനും ആശംസകളുമായി എത്തിയത്.

2023 നവംബറിലാണ് ജഗത് ദേശായിയും അമലാ പോളും വിവാഹിതരായത്. ജൂലൈയിലാണ് അമല തന്റെ ആദ്യ കൺമണിയ്‌ക്ക് ജന്മം നൽകിയത്. പിന്നീട് പല വിശേഷങ്ങളും താരം പങ്കുവച്ചിരുന്നെങ്കിലും കുഞ്ഞിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നില്ല. കുഞ്ഞിന് രണ്ടുമാസം തികഞ്ഞത് അമലയും ജ​ഗദും ആഘോഷമാക്കിയിരുന്നു.

മലയാളത്തിലൂടെയാണ് കരിയർ ആരംഭിച്ച്  ഇന്ന് തെന്നിന്ത്യയാകെ നിറഞ്ഞു നിൽക്കുന്ന താരം അമല പോൾ സിനിമാജീവിതവും കുടുംബജീവിതവും ഒന്നിച്ച് കൊണ്ടുപോവുകയാണ്.

STORY HIGHLIGHT : Amala paul with her son

Latest News