Web-Series

‘കരിക്ക്’ ടീം ഇല്ലാതെ എന്ത് ഓണം; യൂട്യൂബിൽ തരംഗമായി കരിക്ക് – karikku onam special episode

ഓണമായാൽ മലയാളികൾക്ക് കരിക്ക് ടീമിന്റെ ഒരു വീഡിയോ നിർബന്ധമാണ്

ഓൺലൈനിലെ ന്യൂജെൻ കുഞ്ചന്‍ നമ്പ്യാർ‍മാരായി അറിയപ്പെടുന്ന ടീമാണ് കരിക്കിലെ പിള്ളേര്‍. തേരാപാര വീഡിയോ സീരീസിലൂടെ തുടങ്ങിയ അവരുടെ തേരോട്ടം ഇപ്പോഴും അജയ്യമായി യൂട്യൂബ് ലോകത്ത് തുടരുകയാണ്. രസകരമായ കഥകളിലൂടെയും അവതരണ ശൈലിയിലൂടെയും വളരെ വേ​ഗം പ്രേക്ഷകരെ കയ്യിലെടുത്തവരാണ് കരിക്ക് ടീം.

വർഷത്തിൽ കുറച്ച് എപ്പിസോഡുകൾ മാത്രമേ, ഇപ്പോൾ ഇടാറുള്ളൂവെങ്കിലും ഓണമായാൽ മലയാളികൾക്ക് കരിക്ക് ടീമിന്റെ ഒരു വീഡിയോ നിർബന്ധമാണ്.

ഇത്തവണയും ഓണം പതിവ് തെറ്റിക്കാതെ കരിക്ക് ടീം എത്തിയിട്ടുണ്ട്. കോമഡിയോടൊപ്പം കുറച്ച് ഹൊറർ കൂടി ചാലിച്ചാണ് ഇത്തവണത്തെ വീഡിയോ പുറത്തിറക്കിയിരിക്കുന്നത് . ജാം എന്നാണ് പുതിയ വീഡിയോയ്ക്ക് പേര് നൽകിയിരിക്കുന്നത്. വീഡിയോയുടെ ആദ്യ ഭാ​ഗമാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. ഇതിനകം യൂട്യൂബ് ട്രെൻഡിംഗ് നമ്പർ 1 ആണ് വീഡിയോ.

ബിനോയ് ജോൺ ആണ് പുതിയ വീഡിയോയുടെ കഥയും സംവിധാനവും. കരിക്ക് ടീമാണ് വീഡിയോയ്ക്ക് സംഭാഷണങ്ങൾ ഒരുക്കിയത്. കരിക്കിലെ അഭിനേതാക്കളിൽ ഒരാളായ ആനന്ദ് മാത്യൂസ് തന്നെയാണ് ജാമിന്റെ എഡിറ്റർ. ഷൈൻ ജോസ് ആണ് സംഗീതം.

STORY HIGHLIGHT : karikku onam special episode

Latest News