Kerala

മൈനാഗപ്പള്ളിയിൽ കാറിടിച്ച് യുവതി മരിച്ച സംഭവം; ഡ്രൈവർ പിടിയിൽ | Mynagappally accident death; Driver arrested

കൊല്ലം: മൈനാഗപ്പള്ളിയിൽ കാറിടിച്ച് യുവതി മരിച്ച സംഭവത്തിൽ ഡ്രൈവർ പിടിയിൽ. വെളുത്തമണൽ സ്വദേശി അജ്മൽ ആണ് പിടിയിലായത്. ശാസ്താംകോട്ട പതാരത്ത് നിന്ന് ഇന്ന് പുലർച്ചെയോടെയാണ് ഇയാൾ പിടിയിലായത്. പ്രതി മദ്യലഹരിയിലായിരുന്നു എന്നാണ് സൂചന.

മൈനാഗപ്പള്ളി ആനൂർക്കാവിലാണ് സ്‌കൂട്ടർ യാത്രികരെ കാർ ഇടിച്ചുവീഴ്ത്തിയത്. നിലത്തുവീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയാണ് അജ്മൽ രക്ഷപ്പെട്ടത്. നാട്ടുകാർ കാർ തടയാൻ ശ്രമിച്ചെങ്കിലും വേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു. കാറിൽ അജ്മലിന് ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടർ ശ്രീകുട്ടിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഗുരുതരമായി പരിക്കേറ്റ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ ആണ് മരിച്ചത്. 45 വയസായിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഫൗസിയ പരിക്കുകളോടെ ചികിത്സയിലാണ്.