Kerala

എളമക്കരയിൽ യുവാവു റോഡിൽ മരിച്ചുകിടന്ന സംഭവം; കൊലപാതകമാണെന്നു വ്യക്തമായി; കൊല്ലം സ്വദേശി അറസ്റ്റിൽ

കൊച്ചി: എളമക്കരയിൽ യുവാവു റോഡിൽ മരിച്ചുകിടന്നത് കൊലപാതകമാണെന്നു വ്യക്തമായി. മരോട്ടിച്ചുവട് പാലത്തിനുതാഴെ താമസിക്കുന്ന പ്രവീൺ കൊല്ലപ്പെട്ട കേസിൽ കൊല്ലം സ്വദേശി ഷമീറിനെ അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ സ്വദേശിയായ മറ്റൊരാളെ കസ്റ്റഡിയിൽ എടുത്തു. മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കമാണു കൊലയ്ക്കു കാരണം. ഓണ ദിവസമായ ഇന്നലെ പുലർച്ചെയാണു പ്രവീണിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിൽ മുറിവുകൾ കണ്ടെത്തിയതിനാൽ ഇന്നലെത്തന്നെ കൊലപാതകമാണെന്നു സംശയമുണ്ടായിരുന്നു. പുലർച്ചെ നടുറോഡിൽ യുവാവ് മരിച്ചുകിടക്കുന്നതുകണ്ട പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.