ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. സമൂഹമാധ്യമത്തിലൂടെയാണ് താരങ്ങൾ ഈ കാര്യം വെളിപ്പെടുത്തിയത്. വിവാഹചിത്രങ്ങളും താരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. നീയാണ് എന്റെ സൂര്യൻ, എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും. മിസിസ് ആൻഡ് മിസ്റ്റർ അദു-സിദ്ധു. നിത്യമായ സ്നേഹത്തിലേക്കും വെളിച്ചത്തിലേക്കും മാജിക്കിലേക്കും’, എന്നാണ് സന്തോഷം പങ്കിട്ട് അദിഥി കുറിച്ചത്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി രംഗത്ത് എത്തുന്നത്.
ഏതാനും നാളുകൾക്ക് മുൻപ് അദിതിയും സിദ്ധാർത്ഥും വിവാഹിതരാകാൻ പോകുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇരുവരും പൊതുപരിപാടികളിലും മറ്റും ഒന്നിച്ചെത്തിയതിന് പിന്നാലെ ആയിരുന്നു ഇത്. ഒടുവിൽ ഈ വർഷം ആദ്യം ആയപ്പോഴേക്കും തങ്ങൾ പ്രണയത്തിലാണെന്ന് താരങ്ങൾ അറിയിക്കുക ആയിരുന്നു.
2021ൽ മഹാസമുദ്രം എന്ന തെലുങ്ക് ചിത്രത്തിൽ അദിതിയും സിദ്ധാർത്ഥും ഒന്നിച്ച് അഭിനയിച്ചിരുന്നു. അന്ന് മുതൽ ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകൾ വന്നു. ശേഷം ഇവർ ലിവിംഗ് റിലേഷനിൽ ആണെന്നും റിപ്പോർട്ടുണ്ടായിരുന്നു. അന്നൊന്നും തങ്ങളുടെ പ്രണയം തുറന്നു പറയാതിരുന്ന ഇരുവരും പക്ഷേ ‘പാര്ട്ണേഴ്സ്’ എന്നായിരുന്നു വിളിച്ചിരുന്നത്.
content highlight: actress-aditi-rao-hydari-and-actor-siddharth-got-married