പച്ചരിയും പഴവും ശർക്കരയുടെ മധുരവും ചേർന്ന ഉണ്ണിയപ്പം , രുചികരമായി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
പച്ചരി – 3 കപ്പ്
ചെറുപഴം – 5 എണ്ണം
ശർക്കര – 750 ഗ്രാം
വെള്ളം – ¾ കപ്പ്
നെയ്യ് – 2 ടേബിൾസ്പൂൺ
ഏലക്കാപ്പൊടി – 1 ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
തേങ്ങാകൊത്ത്
വെളിച്ചെണ്ണ
തയാറാക്കുന്ന വിധം
- പച്ചരി കഴുകി രണ്ടര മണിക്കൂർ കുതിർത്തിയ ശേഷം പൊടിച്ചു അരിച്ചെടുക്കണം (ചെറിയ തരിയോടെ ).
- ശർക്കര മുക്കാൽ കപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക.
- അരിപ്പൊടിയിലേക്കു പഴം അടിച്ചതും ശർക്കര പാനിയും ഏലക്കാപ്പൊടിയും ഒരു നുള്ളു ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം 6 മണിക്കൂർ വയ്ക്കണം.
- ശേഷം നെയ്യിൽ തേങ്ങാ കൊത്തു വറുത്തതും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക.
- ഉണ്ണിയപ്പ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉണ്ണിയപ്പത്തിന്റെ മാവു ഒഴിച്ച് കൊടുക്കുക.
- ഒരു വശം മൊരിഞ്ഞു വന്നാൽ ഉണ്ണിയപ്പം മറിച്ചിട്ടു കൊടുത്തു ഫ്രൈ ചെയ്തു എടുക്കുക.
content highlight: soft-unniyappa